ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണം വില്‍ക്കും എ ടി എം ഇന്ത്യയിലും

Buzz It
2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: സ്വര്‍ണം വില്‍ക്കും എ ടി എമ്മുകള്‍ ഇന്ത്യയിലേക്കും വരുന്നു. യൂറോപ്പില്‍ ഇതിനകം ജനപ്രതീതിനേടിയ എ ടി എമ്മാണ്‌ ഇന്ത്യയിലേക്കും വരുന്നത്‌. സ്വര്‍ണകട്ടികളായിട്ടായിരിക്കും ഉപഭോക്താവിന്‌ ഇത്‌ വാങ്ങാന്‍ കഴിയുക. ഓരോ 10 മിനിട്ട്‌ കൂടുമ്പോഴും എ ടി എമ്മിലെ സ്വര്‍ണത്തിന്റ വില ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ്‌ ചെയ്യപ്പെടും. ഈ വിലയ്‌ക്കായിരിക്കും സ്വര്‍ണം ലഭിക്കുക.
ജര്‍മന്‍ കമ്പിനി എക്‌സ്‌്‌ ഓറിയന്റ്‌ ലക്‌സ്‌ എജിയാണ്‌ ഇന്ത്യയിലും ഈ മെഷ്യന്‍ കൊണ്ടുവരുന്നത്‌. വിവിധ കമ്പനികളുമായി അവര്‍ ചര്‍ച്ച നടത്തിവരുകയാണ്‌. ഇന്ത്യയിലെവിടെയൊക്കെ ഈ മെഷ്യന്‍ വരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഒന്നര വര്‍ഷംമുമ്പ്‌ ജര്‍മിനിയിലാണ്‌ ഗോള്‍ഡ്‌ എ ടി എം ആദ്യം തുറന്നത്‌. പിന്നീട്‌ ഇത്‌ മറ്റ്‌ പലരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ അബുദാബിയിലും എ ടി എം നിലവില്‍വന്നു.
തിരക്കേറിയതും സുരക്ഷിതവുമായ സ്ഥലങ്ങളിലാണ്‌ ഗോള്‍ഡ്‌ എ ടി എം സ്ഥാപിക്കുന്നത്‌. പ്രമുഖ വിമാനതാവളങ്ങള്‍ക്കാണ്‌ ആദ്യപരിഗണന. സുരക്ഷിതത്വം ഉറപ്പുള്ള ഷോപ്പിംഗ്‌ കോംപ്ലക്‌സുകളിലും ഈ മെഷ്യന്‍ സ്ഥാപിക്കുന്നത്‌ പറരിഗണിച്ചേക്കുമെന്നാണ്‌ സൂചന.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ