ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആദ്യറൗണ്ടില്‍ സല്‍മാന്‍; ഹൃദിക്കും മിനിസ്‌ക്രീനിലേക്ക്‌

Buzz It
2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

മുംബൈ: ബോളിവുഡ്‌ സൂപ്പര്‍തരങ്ങളുടെ മിനിസ്‌ക്രീനിലെ യുദ്ധം കൊഴുക്കുന്നു. പ്രേക്ഷകരുടെ എണ്ണതില്‍ ആദ്യറൗണ്ടില്‍ മുന്‍തൂക്കം സല്‍മാന്‍ഖാന്‌. ഈ യുദ്ധത്തില്‍ പങ്കുചേരാന്‍ ഹൃതിക്‌ റോഷനും മുന്നോട്ടുവന്നതോടെ മിനിസ്‌ക്രീനിലെ യുദ്ധത്തിന്‌ താരത്തിളക്കം വര്‍ധിക്കും.
കോന്‍ ബനേഗാ ക്രോര്‍പതിയുമായി അമിതാഭ്‌ ബച്ചന്‍, മാസ്‌റ്റര്‍ ഷെഫുമായി അക്ഷയ്‌കുമാര്‍, ബിഗ്‌ ബോസുമായി സല്‍മാന്‍ എന്നിവരാണ്‌ ഇപ്പോള്‍ മത്സരരംഗത്തുള്ളത്‌. ഇതിലേക്കാണ്‌ ഹൃതിക്‌ റോഷനും കടന്നുവരുന്നത്‌. നൃത്ത അധിഷ്‌ഠിതമായ ഒരു റിയാലിറ്റിഷോയുമായാണ്‌ ഹൃതിക്ക്‌ എത്തുന്നത്‌.
കഴിഞ്ഞ രണ്ടാഴ്‌ചത്തെ കണക്കില്‍ ബിഗ്‌ ബോസിന്റെ ടി ആര്‍ പി 6.1 ആണെങ്കില്‍ രണ്ടാംസ്ഥാനത്തെത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയുടെ ടി ആര്‍ പി 5.3 ആണ്‌. വരും ആഴ്‌ചയില്‍ ഇതിന്‌ മാറ്റമുണ്ടാകുമെന്നാണ്‌ സൂചന. കോന്‍ബനേഗ ക്രോര്‍പതി സംപ്രേക്ഷണം ചെയ്യുന്നതിന്‌ മഹാരാഷ്‌ട്രയിലെ കേബിള്‍ ടി വി ഓപറേറ്റര്‍മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ ശിവസേന പിന്‍വലിച്ചതാണ്‌ ഇതിന്‌ കാരണം.
കുക്കറി ഷോ എന്ന പരിമിതിയുണ്ടെങ്കിലും അക്ഷയ്‌കുമാറിന്റെ സാനിധ്യം മാസ്‌റ്റര്‍ഷെഫിനെ പോപ്പുലറാക്കിയിട്ടുണ്ട്‌. എങ്കിലും ബിഗ്‌ ബോസിനോട്‌ മത്സരിക്കാന്‍ മാത്രമുള്ള ജനപിന്തുണ അതിന്‌ ലഭിച്ചിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ