ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ധോണിയുടെ ഗ്ലൗസ് അക്ഷയ് കുമാറിന്

Buzz It
2012 മാർച്ച് 20, ചൊവ്വാഴ്ച


ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗ്ലൗസുകള്‍ അക്ഷയ്കുമാറിന്. ഏഷ്യാകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ കീപ്പിംഗിനായി കയ്യിലണിഞ്ഞ ഗ്ലൗസാണ് അക്ഷയ്കുമാറി അദ്ദേഹം സമ്മാനിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ വന്‍ വിജയം നേടിയതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ ക്യാപ്ടന്‍ തന്റെ ഗ്ലൗസ് ബോളിവുഡ് ക്രിക്കറ്റ് ടീം നായകന്‍ അക്ഷയ്കുമാറിന് നല്‍കിയത്.
ക്രിക്കറ്റ് ആരാധകനായ അക്ഷയ്കുമാറിന്റെ ഇഷ്ടതാരം ധോണിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ ധോണി ഇനിയും നീണ്ടകാലം നായകസ്ഥാനത്തു ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമാണ് അക്ഷയ് കുമാര്‍. ഇതിന് മുമ്പ് ഇരുവരും നേരില്‍ കണ്ടിട്ടില്ല. ധാക്കയില്‍ പാകിസ്ഥാനെതിരായ മത്സര ശേഷമായിരുന്നു ധോണിയെകാണാന്‍ അക്ഷയ്ക്ക് അവസരം ലഭിച്ചത്.
മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വിരാട് കോലിക്ക് നല്‍കിയശേഷം അക്ഷയ് തന്നെയാണ് താന്‍ ധോണിയുടെ വലിയ ആരാധകനാണ് എന്ന് പരസ്യമായി പറഞ്ഞത്. അന്ന് രാത്രിതന്നെ വീണ്ടും കണ്ടപ്പോള്‍ ധോണി തന്റെ ഗ്ലൗസ് ആരാധകന് നല്‍കുകയായിരുന്നു.
related stories


കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

Buzz It
2012 മാർച്ച് 19, തിങ്കളാഴ്‌ച


  • പെന്‍ഷന്‍ പ്രായം 56 ആക്കി
  • സഹകരണ മേഖലയ്ക്കു 62 കോടി വകയിരുത്തി
  • വല്ലാര്‍ പാടം അനുബന്ധ പദ്ധതിക്ക് 220 കോടി രൂപ
  • കൊച്ചി മെട്രോ നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും
  • കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് 150 കോടി
  • റവന്യുകമ്മി 1.8 ശതമാനമായി ചുരുക്കാനാവും
  • സമ്പദ്ഘടനയെ വികസനത്തിന്റെ പാതയിലെത്തിച്ചു
  • റവന്യു വരുമാനം 19 ശതമാനം വര്‍ധിച്ചു
  • പദ്ധതിയേതര ചെലവ് 30 ശതമാനം വര്‍ധിച്ചു
  • കെഎസ്ആര്‍ടിസിക്ക് പുനര്‍ജീവന പദ്ധതി
  • കയര്‍മേഖലയ്ക്ക് 100 കോടി
  • ഭൂരഹിതര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 300 കോടി
  • പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയാക്കി
  • മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി
  • കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
  • പൂക്കോട് വെറ്റിനറി സര്‍വകലാശാലയ്ക്ക് 40 കോടി
  • ജൈവകൃഷി പ്രോത്സാഹനത്തിനു 10 കോടി
  • കാര്‍ഷിക മേഖലയ്ക്ക് 100 കോടി
  • ശബരിമല വികസനത്തിന് 25 കോടി
  • കരമന-കളിയിക്കാവിള പാത നാലുവരിയാക്കും
  • കെഎസ്ആര്‍ടിസിക്ക് 125 കോടി                 more...

പെന്‍ഷന്‍ പ്രായം 56 വയസാക്കി

Buzz It


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചതായും നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈടെക് കൃഷി രീതി വ്യാപകമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലൂടെ ധനമന്ത്രി നടത്തി. സര്‍ക്കാറിന്റെ നെല്ലുസംഭരണം പാളിയത് മൂലം കുട്ടനാട്ടില്‍ 5 ലക്ഷം ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
മൂന്ന് നാളികേര ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിന് 15 കോടി നീക്കിവെക്കും. ശമ്പളപെന്‍ഷന്‍ ചെലവുകള്‍ ക്രമാതീതമായി ഉയരുന്നതായി ബജറ്റ് വിലയിരുത്തി. 20,539 കോടിയാണ് ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുന്നത്. റവന്യൂ വരുമാനത്തില്‍ 19% വര്‍ദ്ധനവുണ്ടായി. റവന്യൂ കമ്മി 1.8%മായി കുറയ്‌ക്കേണ്ടതുണ്ട്. പദ്ധതിയിതര ചെലവ് 30% ഉയര്‍ന്നു. ആഗോള പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.
കൊച്ചിമെട്രോയ്ക്ക് 150 കോടിയും തിരുവനന്തപുരംകാസര്‍കോട് അതിവേഗ പാതയ്ക്ക് 50 കോടിയും അനുവദിച്ചു. കോഴിക്കോട് മോണോ റെയിലിന് 20 കോടിയും വിഴിഞ്ഞം തുറമുഖ വികസനത്തിന് 224 കോടിയും വകയിരുത്തി. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഉറവിട മാലിന്യപദ്ധതി നടപ്പാക്കും. ഇതിനായി 100 കോടി നീക്കിവെയ്ക്കും. കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ഇതിനായി 1 കോടി നീക്കിവെയ്ക്കും. ഇടുക്കിയിലും വയനാട്ടലും വിമാനത്താവള സാധ്യതാപഠനം നടത്തും. ഇതിനായി 50 ലക്ഷം നീക്കിവെക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയാക്കി വര്‍ധിപ്പിച്ചു. വികലാംവാര്‍ദ്ധക്യ പെന്‍ഷന്‍ കൂട്ടി. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി അനുവദിക്കും.
related stories


യുവരാജ് സിംഗ് ആശുപത്രി വിട്ടു

Buzz It
2012 മാർച്ച് 18, ഞായറാഴ്‌ച


ന്യൂഡല്‍ഹി: അമേരിക്കയില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഞായറാഴ്ച ആശുപത്രി വിട്ടു. കീമോ തെറാപ്പി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായി യുവിതന്നെയാണ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആശുപത്രി വിടുംമുമ്പുള്ള ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടില്‍ തിരിച്ചെത്താന്‍ ധൃതിയാവുന്നു. അതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും യുവി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. മൂന്നാംഘട്ട കീമോയും കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങി. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്. സുഖപ്പെടലിന്റെ നാളുകള്‍ ആരംഭിച്ചിരിക്കുന്ന എന്നും യുവി പറയുന്നു.
തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്ന യുവി പ്രാര്‍ഥനകളും ഡോക്ടര്‍മാരുടെ സേവനത്തിനൊപ്പം പ്രവര്‍ത്തിച്ചു എന്നും പറയുന്നു. സച്ചിന്‍ സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയത്. സച്ചിന്‍ തന്റെ കാലഘട്ടത്തിന്റെ നായകനാണെന്നും അദ്ദേഹം നൂറാം സെഞ്ച്വറി നേടിയതിനെ അഭിനന്ദിച്ചുകൊണ്ട് യുവി പറയുന്നു.
ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് ജനുവരി 26 ന് ആണ് ചികിത്സക്കായി യുവി യുഎസില്‍ എത്തിയത്. ബോസ്റ്റണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
RELATED STORIES


എന്റെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ: കരീന കപൂര്‍

Buzz It
2012 മാർച്ച് 17, ശനിയാഴ്‌ച


മുംബൈ: തന്റെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഉണ്ടാകൂവെന്ന് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. തനിക്കും സെയ്ഫ് അലിഖാനും ഇക്കാര്യത്തില്‍ തിടുക്കമൊന്നുമില്ലെന്നും കരീന പറഞ്ഞു.
സെയ്ഫ് അലിഖാന്‍ നായകനായ ഏജന്റ് വിനോദ് റിലീസ് ചെയ്തശേഷം ഇരുവരും വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത  കരീന നിഷേധിച്ചു. എന്തായാലും ഉടന്‍ വിവാഹമില്ല. മധുര്‍ ഭണ്ഡാകറിന്റെ 'ഹീറോയിന്‍' എന്ന ചിത്രത്തിന്റെ ഷുട്ടിംഗുമായി താന്‍ തിരക്കിലാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിവാഹത്തിന് സമയമില്ല. അതേസമയം ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും  കരീന ആവര്‍ത്തിച്ചു.
31 കാരിയായ  കരീന 2007 ലാണ് സെയ്ഫ് അലിഖാനുമായി പ്രണയത്തിലാവുന്നത്. അതിനുശേഷം ഇരുവരും വിവാഹിതരാവുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
RELATEDSTORIES


കള്ളപ്പണത്തിനെതിരെ ധവളപത്രം

Buzz It
2012 മാർച്ച് 16, വെള്ളിയാഴ്‌ച


കേന്ദ്രബജറ്റിലെ പ്രസക്ത ഭാഗം

* ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു

* വ്യാവസായിക വളര്‍ച്ച കുറഞ്ഞു

* പണപ്പെരുപ്പം അല്‍പ്പം കൂടും; ശേഷം സ്ഥിരത കൈവരിക്കും

* കള്ളപ്പണത്തിനെതിരെ ധവളപത്രം പുറത്തിറക്കും

* 2012 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനം വളര്‍ച്ച

* ഭക്ഷ്യ സുരക്ഷാ ബില്‍ ഉടന്‍ നടപ്പാക്കും

* എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

* ചില്ലറ വില്‍പ്പന മേഖലയില്‍ ചെറുകിട സംരംഭകര്‍ക്ക് നികുതിയിളവ്

* ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി സമാഹരിക്കും

* 10 ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50 ശതമാനം വരെ നികുതിയിളവ്

* വ്യോമയാന മേഖലയ്ക്ക് പ്രത്യേക പദ്ധതി

* വ്യോമയാന ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി

* വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

* വ്യോമയാന മേഖലയില്‍ 100 കോടി ഡോളര്‍ പ്രവര്‍ത്തന മൂലധനം

* രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയിളവ്

* രണ്ടു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ പത്ത് ശതമാനവും അഞ്ച് ലക്ഷം മുതല്‍ പത്തുലക്ഷം വരെ 20 ശതമാനവും 30 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവും നികുതി

* ചില്ലറവ്യാപാര മേഖലയിലെ നിക്ഷേപകര്‍ക്കായി രാജീവ് ഗാന്ധി ഇക്വുറ്റി സ്‌കീം നടപ്പാക്കും

* കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി

* കാര്‍ഷിക വായ്പയ്ക്ക് 52,5000 കോടി അനുവദിക്കും

* കാര്‍ഷിക വായ്പാ ലക്!ഷ്യം 575000 കോടിയായി ഉയര്‍ത്തി

* വായ്പാ തിരിച്ചടവിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും         more

രജനി പാടുന്നു; 20 വര്‍ഷത്തിനുശേഷം

Buzz It


ചെന്നൈ: തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍താരം രജനീകാന്ത് വീണ്ടും സിനിമയില്‍ ഗാനമാലപിക്കുന്നു. 20 വര്‍ഷത്തിനുശേഷം സിനിമയ്ക്കായി രജനി വീണ്ടും ആലപിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
പുതിയ ചിത്രമായ കൊച്ചടിയനിലാണ് രജനി പാടുന്നത്. കഴിഞ്ഞ 11 ന് ഗാനത്തിന്റെ റെക്കോഡിംഗ് പൂര്‍ത്തിയായി. വൈരമുത്തുവിന്റെ വരികള്‍ക്ക് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാനാണ് ഈണം പകര്‍ന്നത്. രജനി മികച്ചരീതിയില്‍ പാടിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഇതിനുമുമ്പ് രജനി സിനിമയില്‍ പാടുന്നത് 1992 ല്‍ പുറത്തിറങ്ങിയ മന്നന്‍ എന്ന ചിത്രത്തിലായിരുന്നു. കൃത്യം 20 വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും പാട്ടുപടാനായി രജനി റെക്കോഡിംഗ് സ്റ്റുഡിയോയിലെത്തുന്നത്. മരുമകന്‍ ധനുഷ് പാടിയ കൊലവെറി ലോകം കീഴടക്കിയ പ്രചോദനമാണ് രജനിക്ക് വീണ്ടും പാടാന്‍ ധൈര്യമായതെന്നാണ് സൂചന.

RELATED STORIES