ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇംഗ്ലിഷല്ല; അറിയേണ്ടത്‌ നന്നായി പെരുമാറാന്‍: ജയസൂര്യ

Buzz It
2011, ജൂലൈ 26, ചൊവ്വാഴ്ച

കോട്ടയം: ഇംഗ്ലീഷ്‌ ഭാഷയറിയുമോ എന്നതിലല്ല, മറിച്ച്‌ നന്നായി പെരുമാറാന്‍ അറിയുമോ എന്നതിലാണ്‌ കാര്യമെന്ന്‌ നടന്‍ ജയസൂര്യ. എത്ര ഭാഷ അറിയാമെന്നതോ എത്ര സര്‍വകലാശാലകളില്‍ പഠിച്ചുവെന്നതോ അല്ല കാര്യം. സ്വഭാവം നന്നായിരിക്കണം. മറ്റുള്ളവരോട്‌ ഹൃദയം തുറന്ന്‌, കളങ്കമില്ലാതെ സംസാരിക്കാന്‍ കഴിയണം. മറ്റുള്ളവരെ മനസിലാക്കാന്‍ കഴിയണം. ഇതാണ്‌ ഏറ്റവും വലിയ പഠനം. അല്ലാതെയുള്ള പഠനമൊക്കെ വെറുതെയാണ്‌. പേരിനൊപ്പം ചേര്‍ക്കാവുന്ന ജാഡയുടെ അക്ഷരങ്ങളായേ അവയെ കാണാന്‍ കഴിയൂവെന്നും ജയസൂര്യ പറയുന്നു.
മംഗളം വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജയസൂര്യ പരോക്ഷമായി പൃഥിരാജിനും ഭാര്യക്കുമെതിരെ പ്രതികരിക്കുന്നത്‌.
കഴിവാണ്‌ എല്ലാത്തിലും പ്രധാനം. വ്യക്തികള്‍ക്ക്‌ സ്ഥാനം പിന്നീടേ വരുന്നുള്ളൂ. കഴിവുള്ളവരെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. പുതുതലമുറയുടെ വരവിനെ സൂപ്പര്‍ താരങ്ങള്‍ തടയുന്നുവെന്നൊക്കെ പറയുന്നത്‌ വെറുതെയാണ്‌. സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ്‌ അങ്ങനെയൊക്കെ പറയുന്നത്‌.
മമ്മൂക്കയും ലാലേട്ടനുമൊക്കെ മഹാ സംഭവങ്ങളാണ്‌. തങ്ങള്‍ക്ക്‌ പാകമാകാത്തതെന്ന്‌ അവര്‍ക്ക്‌ തോന്നുന്ന വേഷങ്ങളില്‍ അവര്‍ അഭിനയിക്കാറില്ല. അതുകൊണ്ടുതന്നെ അവരോട്‌ മാറിനില്‍ക്കാന്‍ പറയാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ജയസൂര്യ പറഞ്ഞു.  

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ