ലണ്ടന്‍:  ടീമംഗങ്ങളുടെ പരിക്കുകാരണം കണക്കുകൂട്ടലുകളൊക്കെ തെറ്റിയതാണ് എല്ലാം തെറ്റാന്‍  കാരണമെന്ന് ഇന്ത്യന്‍ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ് ധോണി.  ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ധോണി.  
ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സഹീര്‍ ഖാന്‍ പരുക്കേറ്റ് മടങ്ങിയതോടെ മൂന്ന് ബൗളര്‍മാരെ വച്ച് പന്തെറിയിക്കേണ്ടിവന്നു. ഒരു ബൗളര്‍കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാവുമായിരുന്നു.
അതുപോലെതന്നെ ബാറ്റ്‌സ്‌മാന്‍മാരുടെ കാര്യവും. സച്ചിനും ഗാംഭീറും പരിക്കിന്റെ പിടിയിലായപ്പോള്‍ ബാറ്റ്‌സ്‌മാന്‍മാരുടെ ഓഡറില്‍ മാറ്റം വരുത്തേണ്ടിവന്നു. ഇത് അവരുടെ സ്വാഭാവിക ശൈലിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തു. ഓപ്പണറായ ഗാംഭീറിന് പകരം ദ്രാവിഡ് ആ സ്ഥാനത്തേക്ക് വന്നു. പനി കാരണം സച്ചിന്‍ പിന്നോട്ടിറങ്ങിയപ്പോള്‍ ലക്ഷമണിന് നേരത്തേ ക്രീസിലിറങ്ങേണ്ടിവന്നു. ഇതിന് ആരേയും കുറ്റം പറയാനാകില്ല. ഞങ്ങളുടെ കയ്യിലെ വിഭവങ്ങള്‍ വളരെ കുറവായിരുന്നു. അതുവച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമായിരുന്നു - ധോണി പറഞ്ഞു.
RELATED STORIES

- ഇന്ത്യയുടെ സാധ്യത സഹീര്‍ ഇല്ലാതാക്കി: കപില്‍
 - സച്ചിന്‍ ലോകത്തെ മികച്ച ബാറ്റ്സ്മാന്: ലാറ
 - സച്ചിനോ!!! താത്പര്യമില്ല: അസര്‍
 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ