ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ നാല്‌ ഭാഷകളില്‍

Buzz It
2010, നവംബർ 25, വ്യാഴാഴ്‌ച

കൊച്ചി: `മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സിനിമ ഡിജിറ്റല്‍രൂപത്തില്‍ ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തിക്കും. നാല്‌ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം വിഷുവിന്‌ കേരളത്തില്‍ റിലീസ്‌ചെയ്യുമെന്ന്‌ നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം കാക്കനാടുള്ള നവോദയ സ്‌റ്റുഡിയോ ആധുനിക സൗകര്യങ്ങളോടെ ടെലിവിഷന്‍ റിയാലിറ്റിഷോകള്‍ക്ക്‌ നല്‍കും. പത്ത്‌ ഏക്കറോളംവരുന്ന കുന്നുംപുറത്ത്‌ ഫിലിംഷൂട്ടിംഗിന്‌ ഒന്നിലധികം ഫ്‌ളോറുകളും ഔട്ട്‌ഡോറിനുള്ള കാടുകളും ഉള്‍പ്പെടുന്നതാണ്‌. ഇതില്‍ ഒരു ഫ്‌ളോര്‍ എയര്‍കണ്ടീഷന്‍ചെയ്‌തിട്ടുണ്ട്‌.
പരിപാടികള്‍ക്കായിവരുന്ന മുന്നൂറിലധികം ആളുകള്‍ക്ക്‌ ഒരേസമയം താമസിക്കുന്നതിനുള്ള എസി മുറികള്‍, ഡോര്‍മറ്ററികള്‍ എന്നിവയും സ്‌റ്റുഡിയോയോടുചേര്‍ന്ന്‌ നിര്‍മിക്കുന്നുണ്ട്‌. നവോദയ സ്‌റ്റുഡിയോയിലെ പുതിയ സംരംഭങ്ങളുടെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി വയലാര്‍ രവി ഡിസംബര്‍ നാലിന്‌ വൈകിട്ട്‌ നാലിന്‌ നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ