ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മമ്മൂട്ടി സിമ്പിള്‍; ലാല്‍ അങ്ങനെയല്ല: രഞ്‌ജിത്‌

Buzz It
2010, നവംബർ 2, ചൊവ്വാഴ്ച

കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന്‌ രഞ്‌ജിത്‌. ഒരു സിനിമയെടുക്കുന്നുവെങ്കില്‍ മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍ മതി. പക്ഷേ മോഹന്‍ലാലിന്റെ കാര്യത്തില്‍ അങ്ങനെയല്ല. സ്‌നേഹപൂര്‍വമാണെങ്കിലും പലഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടാകുമെന്നും രഞ്‌ജിത്‌ പറയുന്നു.
കോട്ടയത്തുനിന്നും ഇറങ്ങുന്ന ഒരു വനിതാ മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ രഞ്‌ജിത്‌ മലയാളത്തിന്റെ രണ്ട്‌ സൂപ്പര്‍ താരങ്ങളെയും വിലയിരുത്തുന്നത്‌. ആദ്യകാലങ്ങളില്‍ മോഹന്‍ലാലിന്‌ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച രഞ്‌ജിത്‌ ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കിയാണ്‌ സിനിമ തയ്യാറാക്കുന്നത്‌.
പ്രാഞ്ചിയേട്ടന്‍ എഴുതുന്ന സമയത്ത്‌ മമ്മൂട്ടിയോടു മാത്രമേ തനിക്ക്‌ സംസാരിക്കേണ്ടി വന്നിട്ടുള്ളൂ. കഥ കേട്ടപ്പോള്‍ എപ്പോള്‍ ചിത്രീകരണം തുടങ്ങാമെന്നാണ്‌ മമ്മൂട്ടി ചോദിച്ചത്‌. വേറെയാരുടെയും ഇടപെടല്‍ ആ സിനിമയില്‍ ഉണ്ടായിട്ടില്ല.
എന്നാല്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ അങ്ങനെയല്ല. രാവണപ്രഭുവില്‍ മോന്‍ ലാലും സിദ്ധിഖും തെരുവില്‍ ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ട്‌. ആ രംഗം ഇങ്ങനെ സമ്മര്‍ദ്ദഫലമായി എഴുതിചേര്‍ത്തതാണ്‌. മോഹന്‍ലാല്‍ ഒരു പോലീസ ഓഫീസറുമായി തെരുവില്‍ ഏറ്റുമുട്ടുന്ന രംഗമുണ്ടെങ്കില്‍ നന്നായേനെ എന്ന്‌ ആന്റണി പെരുമ്പാവൂരാണ്‌ പറഞ്ഞത്‌. അങ്ങനെ എഴുതി ചേര്‍ത്തതാണ്‌ ആ രംഗമെന്നും രഞ്‌ജിത്‌ പറഞ്ഞു.


RELATED STORIES

2 comments:

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

Liju Kuriakose പറഞ്ഞു...

Mohanlalinu ithoru sheenam thanneyaanu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ