ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദബാംഗിന്റെ സാറ്റലൈറ്റ്‌ റൈറ്റിന്‌ 15 കോടി

Buzz It
2010, നവംബർ 9, ചൊവ്വാഴ്ച

മുംബൈ: ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ദബാംഗിന്റെ സാറ്റലൈറ്റ്‌ അവകാശത്തിന്‌ റെക്കോഡ്‌ വില. 15 കോടി രൂപയ്‌ക്കാണ്‌ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം ജനറല്‍ എന്റര്‍ടൈന്‍മെന്റ്‌ ചാനല്‍ സ്വന്തമാക്കിയത്‌. സാറ്റലൈറ്റ്‌്‌ അവകാശത്തിന്‌ ഒരു ബോളിവുഡ്‌ ചിത്രത്തിന്‌ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്‌.
ഈ മാസം 28 ന്‌ കളേഴ്‌സ്‌ ചാനലില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ്‌ ജനറല്‍ എന്റര്‍ടൈന്‍മെന്റ്‌ ചാനല്‍ ലക്ഷ്യമിടുന്നത്‌. ആദ്യ പ്രദര്‍ശനത്തിനു തന്നെ 14 കോടിയുടെ വരുമാനമാണ്‌ ചാനല്‍ പ്രതീക്ഷിക്കുന്നത്‌. 10 സെക്കന്‍ഡിന്‌ മൂന്ന്‌ ലക്ഷം രൂപയാണ്‌ പരസ്യനിരക്ക്‌.
വാസ്‌ലിന്‍ ആണ്‌ ടൈറ്റില്‍ സ്‌പോണ്‍സര്‍. കാഡ്‌ബറീസ്‌, സീയറ്റ്‌, സ്‌പൈയ്‌സ്‌ മൊബൈല്‍, ഡബര്‍ ആംല, പിഡിലൈറ്റ്‌, ഡാബര്‍ റെഡ്‌ ടൂത്ത്‌ പേസ്‌റ്റ്‌, റെലിഗേര്‍, ടാറ്റാ മോട്ടോഴ്‌സ്‌, ദേവൂ ഷാംപൂ തുടങ്ങിയവര്‍ അസോസിയേറ്റ്‌ സ്‌പോണ്‍സര്‍മാരാകും.
ചിത്രം റിലീസായി മൂന്ന്‌ മാസത്തിനകം അത്‌ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നതും പുതുമയാണ്‌. എന്നാല്‍ ഇത്‌ കാര്യമാക്കേണ്ടതില്ലെന്നും അടുത്തിടെ റിലീസ്‌ ചെയ്‌ത ആക്ഷന്‍ റീപ്ലേ, ഗോല്‍മാല്‍ -3 എന്നീ ചിത്രങ്ങളും താമസിയാതെ കളേഴ്‌സ്‌ ചാനലില്‍ എത്തുമെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ്‌ ചാനല്‍ അധികൃതര്‍ പറയുന്നു. 


RELATED STORIES

1 comments:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

അത് പടം റിലീസ് ആകുന്നതിനു മുന്‍പേ കൊടുത്താ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ