ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പുകവലിക്കാത്ത വിദ്യാബാലന്‍ വലിച്ചത്‌ 10 സിഗരറ്റ്‌

Buzz It
2011, ജൂലൈ 18, തിങ്കളാഴ്‌ച

ഹൈദ്രാബാദ്‌: പുകവലിക്കാത്ത വിദ്യാബാലന്‍ വലിച്ചുതീര്‍ത്തത്‌ 10 സിഗരറ്റ്‌. സില്‍ക്ക്‌ സ്‌മിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ്‌ വിദ്യ ഈ സാഹസത്തിന്‌ മുതിര്‍ന്നത്‌.സിനിമയില്‍ പുകവലി രംഗങ്ങള്‍ ഉണ്ടാവരുതെന്ന്‌ സെന്‍സര്‍ബോര്‍ഡ്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും സില്‍ക്ക്‌ സ്‌മിതയുടെ കഥ പറയുന്ന `ദ ഡെര്‍ട്ടി പിക്‌ച്വര്‍' എന്ന ഈ സിനിമയില്‍ പുകവലി രംഗം ഒഴിവാക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ്‌ സംവിധായകന്‍ മിലന്‍.
അങ്ങനെയാണ്‌ ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിച്ചിട്ടില്ലാത്ത വിദ്യാബാലന്‍ ആദ്യമായി ഒരു സിഗരറ്റ്‌ ചുണ്ടത്തുവച്ചത്‌. ആദ്യ പുകതന്നെ വിദ്യാബാലനെ കുഴക്കി. ചുമച്ചുതളര്‍ന്നതുകാരണം ഷൂട്ടിംഗ്‌ കുറച്ചുനേരം നിര്‍ത്തിവയക്കേണ്ടിയും വന്നു. പിന്നീട്‌ ചിത്രീകരണം തുടര്‍ന്നെങ്കിലും റീടേക്കുകളുടെ ബഹളമായിരുന്നു. സ്വാഭാവികമായി സിഗരറ്റ്‌ വലിക്കുന്ന ഒരാളെ പോലെ തോന്നിക്കാന്‍ നിരവധി റീടേക്കുകള്‍ വേണ്ടിവന്നു. ഒടുവില്‍ സംവിധായകന്‍ ഓകെ പറയുമ്പോഴേക്കും 10 സിഗരറ്റുകള്‍ കത്തിതെരിഞ്ഞിരുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ