
മുംബൈ: വെള്ളിത്തിരയിലെ സെക്‌സ് ബോംബ് സില്‍ക്ക് സ്‌മിതയായി വിദ്യാബാലന്‍ േവഷമിടുന്നു. സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് വിദ്യാ ബാലന്‍ സില്‍ക്ക് സ്‌മിതയായി അഭിനയിക്കുന്നത്.
ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് 'ദി ഡര്‍ട്ടി പിക്‌ചര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമ സില്‍ക്ക് സ്‌മിതയുടെ ജീവചരത്രത്തെ ആസ്‌പദമാക്കി രചിച്ചതാണെങ്കിലും സെക്‌സിന്റെ അതിപ്രസരം ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഏക്താ കപുര്‍ പറയുന്നു.
സില്‍ക്ക് സ്‌മിതയുടെ വെള്ളിത്തിരയ്‌ക്കു പിന്നിലെ ജീവിതമാണ് ദി ഡര്‍ട്ടി പിക്‌ചര്‍ വരച്ചുകാട്ടുന്നത്. സിനിമകളിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കുമ്പോഴും കാമറക്കു പിന്നില്‍, വ്യക്തി ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ചിത്രത്തിന്റെ പ്രതിപാധ്യ വിഷയം. താരപദവിയിലിരിക്കുമ്പോഴും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു സ്‌മിത.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം എടുത്തതായി ഏക്താ പറഞ്ഞു. രജത് അറോറയാണ് തിരക്കഥയില്‍ ആവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തിയത്. മിലന്‍ ലുത്രിയാ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. വിദ്യാ ബാലന് ഏറെ അഭിനയമുഹൂര്‍ത്തങ്ങള്‍ നല്‍കുന്ന ചിത്രമായിരിക്കും ദി ഡര്‍ട്ടി പിക്‌ചര്‍.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ