മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ ഹരമായിരുന്ന രേഖ തമിഴ് സിനിമയിലേക്ക്. അതും മുടിചൂടാമന്നന്‍ രജനീകാന്തിന്റെ നായികയായി. റാണയിലാണ് രേഖ നായികയായി എത്തുന്നത്.
ഈ സിനിമയില്‍ മൂന്ന് വേഷത്തിലാണ് രജനി എത്തുന്നത്. ദീപിക പദുക്കോണ്‍, അസിന്‍ എന്നിവരാണ് മറ്റ് നായികമാര്‍. മാധുരീ ദീക്ഷിതിനെയാണ് ആദ്യം പരിഗണിച്ചതെങ്കിലും ഒടുവില്‍ നറുക്ക് രേഖയ്‌ക്ക് വീഴുകയായിരുന്നു.
ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും രജനിയുടെ പ്രണയഭാജനമായി രേഖ എത്തുന്നത് ഇത് ആദ്യം. രജനിയുടെ അവസാന ഹിന്ദിചിത്രമായ ബുലന്ദി (2000 ല്‍ പുറത്തിറങ്ങിയ ചിത്രം) യിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന റാണയിലെ നായികമാരായ ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ദീപികയും രേഖയും ദക്ഷിണേന്ത്യക്കാരാണെന്നതും ഒരു പ്രത്യേകതയാണ്.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ