ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലാലില്‍നിന്നും രഞ്‌ജിത്തിനെ അകറ്റിയത്‌ ഞാനല്ല: ആന്റണി

Buzz It
2011, ജനുവരി 25, ചൊവ്വാഴ്ച

കോഴിക്കോട്‌: മോഹന്‍ലാലില്‍നിന്നും സംവിധായകന്‍ രഞ്‌ജിത്തിനെ അകറ്റിയത്‌ താനല്ലെന്ന്‌ നിര്‍മാതാവ്‌ ആന്റണി പെരുമ്പാവൂര്‍. ഇക്കാര്യത്തില്‍ രഞ്‌ജിത്‌ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ യാതൊരു അടിസ്ഥാനവുമുല്ലെന്നും ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ആന്റണി പറഞ്ഞു.
മോഹന്‍ലാല്‍-രഞ്‌ജിത്‌ കൂട്ടുകെട്ട്‌ തകരാന്‍ എന്റെ ഭാഗത്തുനിന്നും ഒന്നും സംഭവിച്ചിട്ടില്ല. രഞ്‌ജിത്തിന്റെ ഭാഗത്തുനിന്നും അങ്ങനെവല്ലതും സംഭവിച്ചിട്ടുണ്ടോയെന്ന്‌ അറിയില്ല. ഈ കൂട്ടുകെട്ടിനെ ഉപയോഗിച്ച്‌ സിനിമ നിര്‍മിക്കാന്‍ ഏറെ ആഗ്രഹമുള്ള വ്യക്തിയാണ്‌ ഞാന്‍. എന്നാല്‍ രഞ്‌ജിത്തിന്റെ ഇപ്പോഴത്തെ ട്രാക്കിനോട്‌ എനിക്ക്‌ താത്‌പര്യമില്ല. ഒരു പക്ഷേ മോഹന്‍ലാലിനുണ്ടാവാം.
ലാല്‍ എന്റെ പിടിയിലാണെന്ന ആരോപണത്തിലും കഴമ്പില്ല. ഒരുകാലത്തും അങ്ങനെ സംഭവിച്ചിട്ടില്ല. ലാലിനോട്‌ കഥ പറയണമെന്നുള്ളവര്‍ക്ക്‌ നേരിട്ട്‌ പറയാം. അതിന്‌ ഒരു തടസവുമില്ല. കഥ പറയാന്‍ ഒരുപാടുപേരും അഭിനയിക്കാന്‍ ഒരാളും എന്നതാണ്‌ ഇവിടെ പ്രശ്‌നം. കഥ പറയുന്ന എല്ലാവരുടേയും സിനിമകള്‍ ഒരു വര്‍ഷം ചെയ്‌തുതീര്‍ക്കാനാവില്ല. അപ്പോള്‍ സെലക്ട്‌ ചെയ്യുന്ന ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കും. ലാലിന്റെ ഡേറ്റ്‌ കിട്ടാതെ വരുന്നവരാണ്‌ ഇങ്ങനെ കുറ്റം പറയുന്നത്‌.
ദിവസവും നിരവധി കഥാകൃത്തുക്കള്‍ കഥ പറയാന്‍ എത്തുന്നുണ്ട്‌. അവര്‍ പറയുന്ന കഥകളില്‍ പലതും ലാലിന്റെ ഹിറ്റ്‌ ചിത്രങ്ങളുടെ കോമ്പിനേഷനാണ്‌. ആ കഥയൊക്കെ സിനിമയാക്കാന്‍ പറ്റുമോ? ആ കഥ ലാലിനെ കേള്‍പ്പിക്കാന്‍ കഴിയുമോ? ഇത്തരക്കാരാണ്‌ ലാലിലേക്ക്‌ അടുക്കാന്‍ താന്‍ തടസം നില്‍ക്കുന്നുവെന്ന്‌ പ്രചരിപ്പിക്കുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ