ന്യുഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ യാത്രചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ടിക്കറ്റ് വിലയില്‍ വന്‍ ഇളവ്. 63 വയസ് കഴിഞ്ഞവര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ 50 ശതമാനത്തിന്റെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവില്‍ ഈ ആനുകൂല്യം വനികള്‍ക്ക് മാത്രമായിരുന്നു. പുരുഷന്‍മാര്‍ക്ക് 65 കഴിഞ്ഞാലേ ഇളവ് ലഭിക്കുമായിരുന്നുള്ളൂ. അതും തുച്ഛമായ ആനുകൂല്യം. ഇതാണ് ഇപ്പോള്‍ ഏകീകരിച്ച് രണ്ട് വിഭാഗത്തിനും ഒരുപോലെ നല്‍കുന്നത്.
63 വയസ് കഴിഞ്ഞവര്‍ക്ക്‌് ഒരുപോലെ വന്‍ ആനുകൂല്യം നല്‍കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. ജെറ്റ്, കിംഗ്‌ഫിഷര്‍ വിമാനങ്ങളില്‍ 65 വയസ് കഴിഞ്ഞവര്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നുണ്ട്. എന്നാല്‍ പ്രമുഖ ആഭ്യന്തര വിമാന കമ്പനിയായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയില്‍ ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ല. മറ്റ് വിമാന കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈ കമ്പനികളുടേതെന്നതാണ് കാരണം.
ഇതോടൊപ്പം കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ നല്‍കുന്ന ഇളവ് എയര്‍ ഇന്ത്യ നീട്ടിയിട്ടുണ്ട്. രണ്ട് വയസ് തികയുകയും 12 വയസ് തികയാതിരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കാണ് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നത്. ബി എസ് എഫ്, ഐ ടി ബി പി, കോസ്‌റ്റ് ഗാര്‍ഡ്, സി ഐ എസ് എഫ്, സി ആര്‍ പി എഫ്, അസം റൈഫിള്‍സ്, ആര്‍ പി എഫ്, ഐ ബി, എസ് എസ് ബി എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന ഡിസ്‌കൗണ്ടും തുടരുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ