ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇനി പുരുഷന്‍മാരുടെ പിറകേ പോകില്ല: രാഖി സാവന്ത്‌

Buzz It
2010, നവംബർ 5, വെള്ളിയാഴ്‌ച

മുംബൈ: പുരുഷന്‍മാരുടെ പിറകേ പോകുന്ന സ്‌ത്രീകള്‍ വഞ്ചിക്കപ്പെടുമെന്ന്‌ രാഖി സാവന്ത്‌. പുരുഷന്‍മാര്‍ക്ക്‌ ഒരു കാര്യത്തിലേ താത്‌പര്യമുള്ളൂ. അതു സംഭവിച്ചാല്‍ പിന്നെ ആ സ്‌ത്രീയോടുള്ള അവരുടെ താത്‌പര്യം കുറയും. അവര്‍ പുതിയ ഗേള്‍ ഫ്രണ്ടിനെ തേടിപ്പോകുകയും ചെയ്യും 90 ശതമാനം പുരുഷന്‍മാരും ഇങ്ങനെതന്നെയാണെന്നും രാഖി പറഞ്ഞു.
ഇനി ഞാനൊരു പുരുഷന്റെയും പിറകേ പോകില്ല. ഒരിക്കല്‍ ഒരാളെ പ്രണയിച്ചു. അയാള്‍ ചതിച്ചപ്പോള്‍ ബൈ പറയുകയും ചെയ്‌തു. പിന്നീട്‌ സൗഹൃദം കൂടാന്‍ വന്നവര്‍ക്കൊന്നും വിവാഹജീവിതത്തിലായിരുന്നില്ല താത്‌പര്യം. അത്‌ മനസിലായപ്പോള്‍ ഡേറ്റിംഗ്‌ എന്ന പരിപാടിതന്നെ ഞാന്‍ അവസാനിപ്പിച്ചു.
ഒരു പുരുഷനുവേണ്ടി സ്വന്തം ജീവിതം അവസാനിപ്പിച്ച മോഡല്‍ റിങ്കി ചൗദരിയെ മരണത്തിന്‌ തൊട്ടുതലേന്ന്‌ ഞാന്‍ കണ്ടിരുന്നു. കാമുകന്റെ കാര്യത്തില്‍ പൊസസീവ്‌ ആകരുതെന്നും ഉപദേശിച്ചിരുന്നു. അടുത്ത ദിവസം റിങ്കി ആത്മഹത്യ ചെയ്‌ത വാര്‍ത്തയാണ്‌ ഞാന്‍ കേട്ടത്‌. ഒരു മിടുക്കിക്കുട്ടിയായിരുന്നു റിങ്കി.
ഒരു പുരുഷനുവേണ്ടി റിങ്കി ആത്മഹത്യ ചെയ്‌തുവെന്നത്‌ എനിക്ക്‌ ഷോക്കിംഗ്‌ ന്യൂസ്‌ ആയിരുന്നു. ഇനിയും ഇത്തരം മരണങ്ങള്‍ ഉണ്ടാവരുത്‌. പുരുഷനായി ആരും സ്വയം മരിക്കരുതെന്നാണ്‌ എന്റെ ആഗ്രഹം. പുരുഷന്റെ പിറകേ പോകുന്നത്‌ സമയനഷ്ടം മാത്രമേ ഉണ്ടാക്കുവെന്നും രാഖി പറഞ്ഞു.


RELATED STORIES


1 comments:

അജ്ഞാതന്‍ പറഞ്ഞു...

പുരുഷനായി ആരും സ്വയം മരിക്കരുതെന്നാണ്‌ എന്റെ ആഗ്രഹം.
പുരുഷന്റെ പിറകേ പോകുന്നത്‌ സമയനഷ്ടം മാത്രമേ ഉണ്ടാക്കു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ