മുംബൈ: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നാമതും നേടിയ അമിതാഭ് ബച്ചന്റെ അഭിനയത്തില്‍ സ്വാഭാവികതയില്ലെന്ന് രാഖി സാവന്ത്. തുടക്കത്തില്‍ ദീലിപ് കുമാറിനെ കോപ്പിയടിക്കുകയാണ് അമിതാഭ് ചെയ്‌തത്. ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെ.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ...
അഭിഷേക് ബച്ചന്‍ 
മികച്ച അഭിനേതാവാണ്. രാവണ്‍ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം കാണേണ്ടതാണ്. അമിതഭ് ബച്ചനെക്കാള്‍ ബഹുദൂരം മുന്നിലാണ് അഭിഷേക്.
സല്‍മാന്‍ഖനെ യുവ നടികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്. കത്രീന കൈഫിന് സല്‍മാനോട് പ്രണയമൊന്നുമുണ്ടായിരുന്നില്ല. തന്റെ വളര്‍ച്ചയ്‌ക്ക് സല്‍മാനെ ഉപയോഗിക്കുകയാണ് കാറ്റ് ചെയ്‌തത്. മുമ്പ് പല നടികളും ഇതേമാര്‍ഗം തന്നെയാണ് സ്വീകരിച്ചത്. സിനിമയില്‍ ഉയര്‍ച്ചകിട്ടാനായി അവര്‍ സല്‍മാന്റെ അടുത്തുചെല്ലും.
സല്‍മാനാകട്ടെ
അതൊരു ചാരിറ്റിവര്‍ക്കായി ഏറ്റെടുക്കുകയും ചെയ്യും. തങ്ങളുടെ ആവശ്യം കഴിയുമ്പോള്‍ നടിമാര്‍ അവരുടെ പാട്ടിന് പോകുകയും ചെയ്യും- രാഖി സാവന്ത് പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ