ഈമാസം 22 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. ചുരുങ്ങിയ ദിവസംകൊണ്ട് സാങ്കേതിക വിദ്യയില്‍ അ്‌ഗ്രഡേഷന്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്കും സാധിക്കില്ല. ഫലത്തില്‍ ബ്ലാക്കബെറിയുടെ അധികസേവനങ്ങള്‍ തടയപ്പെടാനാണ് സാധ്യത.
നേരത്തേ സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്ന റിം കഴിഞ്ഞദിവസം നിലപാട് മാറ്റുകയായിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യത ബലികഴിക്കില്ലെന്ന് ആവര്‍ത്തിച്ച റിം തങ്ങളുടെ ബ്ലാക്ക്‌ബെറിയിലൂടെ
ഇന്ത്യയില്‍ സര്‍വര്‍ സ്ഥാപിക്കാന്‍ ഓഗസ്‌റ്റ് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ റിമിന് സമയം നല്‍കിയത്. സുരക്ഷാഏജന്‍സികളുമായി സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയ റിം അധികൃതര്‍ സര്‍വര്‍ സ്ഥാപിക്കാനുള്ള സമയം ഒക്‌ടോബര്‍ 31 വരെ നീട്ടിവാങ്ങി. എന്നാല്‍ കഴിഞ്ഞദിവസം റിമ്മില്‍നിന്നുണ്ടായ പ്രസ്‌താവന കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിക്കുകതന്നെ ചെയ്‌തു. ഇതാണ് പെട്ടെന്ന് നടപടിയുണ്ടാകാന്‍ കാരണം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ