ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സോനാക്ഷിക്കുനേരെ കൈയേറ്റം

Buzz It
2010, നവംബർ 27, ശനിയാഴ്‌ച

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങിനിടെ നടി സോനാക്ഷിയെ ഒരു സംഘം ചെറുപ്പക്കാര്‍ കടന്നുപിടിച്ചു. ഇവര്‍ക്കിടയില്‍നിന്നും ഓടിരക്ഷപ്പെട്ട സോനാക്ഷി കണ്ണീരോടെ കാറില്‍കയറി മടങ്ങുകയും ചെയ്‌തു. വ്യാഴാഴ്‌ച വൈകിട്ടായിരുന്നു സംഭവം.
സൗത്ത്‌ മുംബൈയിലെ മന്ത്രാലയത്തിന്‌ സമീപമുള്ള ഗാന്ധി ഗാര്‍ഡനിലായിരുന്നു ചടങ്ങ്‌ നടന്നത്‌. ഡബ്ബാംഗിലൂടെ സൂപ്പര്‍ നായികയായി മാറിയ സോനാക്ഷിയെയും സംഘാടകര്‍ ചടങ്ങിലേക്ക്‌ ക്ഷണിച്ചിരുന്നു. ഒരുമണിക്കൂര്‍ വൈകി ആരംഭിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കൃത്യസമയമായ 4.30 ന്‌ തന്നെ സോനാക്ഷി എത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനിടെയാണ്‌ ആരാധകരായ ഒരുപറ്റം യുവാക്കള്‍ സോനാക്ഷിയുടെ അടുത്തെത്തിയത്‌.
അവരുടെ സ്വഭാവം മാറിത്തുടങ്ങിയതോടെ കണ്ണീരുമായി സോനാക്ഷിക്ക്‌ മടങ്ങേണ്ടിവന്നതെന്ന്‌ ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സംഭവത്തെക്കുറിച്ച്‌ സോനാക്ഷി പ്രതികരിച്ചിട്ടില്ല. അതേസമയം ആരാധകരുടെ പെരുമാറ്റം ന്യായീകരിക്കാവുന്നതായിരുന്നില്ലെന്ന്‌ സോനാക്ഷിയുടെ മാനേജര്‍ അറിയിച്ചിട്ടുണ്ട്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ