മുംബൈ: സല്‍മാന്‍ഖാന്‍ തന്റെ ഗോഡ്‌ഫാദറല്ലെന്ന് ബോളിവുഡിലെ പുത്തന്‍താരം
സോനാക്ഷി
സിന്‍ഹ. അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും ഡബാംഗില്‍ സല്‍മാന്റെ നായികയായി അഭിനയിക്കുന്ന സോനാക്ഷി പറഞ്ഞു.
എനിക്ക് സൂപ്പര്‍ സ്‌റ്റാറായി ഒരു ഗോഡ്‌ഫാദര്‍ വീട്ടിലുണ്ട്. എന്റെ കുടുംബത്തിനോടാണ് എനിക്ക് കടപ്പാടുള്ളത്. സല്‍മാനുെമാത്തുള്ള ഡബാംഗിലെ അഭിനയം രസകരമായിരുന്നു. മാന്യനായ ഒരു വ്യക്തിയാണ് സല്‍മാന്‍. ആദ്യ ചിത്രം പുറത്തിറങ്ങൂന്നതും കാത്ത് പ്രാര്‍ത്ഥനയോടെയിരിക്കുകയാണ് താനിപ്പോള്‍.
പ്രീതി സിന്റ
യുമായും
റീനാറോയി
യുമായും തനിക്ക് സാമ്യമുണ്ട് എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. അതില്‍ സന്തോഷവും തോന്നാറുണ്ട്. പണചെലവില്ലാതെ മുഖസ്‌തുതി കേള്‍ക്കുന്നതല്ലേ... പക്ഷേ, ആദ്യചിത്രം പുറത്തിറങ്ങിയശേഷം എനിക്ക് എന്റേതായ സ്ഥാനം ലഭിക്കുെമന്നാണ് പ്രതീക്ഷ- സോനാക്ഷി പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ