ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മന്ദാകിനിയുടെ ഹോട്ട്‌ സീനിനില്ലെന്ന്‌ കരീന

Buzz It
2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മുംബൈ: മന്ദാകിനിയുടെ ഹോട്ട്‌ സീന്‍ കരീന അവതരിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ താരം യൂട്ടേണ്‍ തിരിഞ്ഞു. മന്ദാകിനിയുടെ അത്രയും ബോള്‍ഡാകാന്‍ ഇല്ലെന്നാണ്‌ കരീന ഇപ്പോള്‍ സംവിധാകനെ അറിയിച്ചത്‌. അധോലോക രാജാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ കഥ പറയുന്ന വണ്‍സ്‌ അപ്പോണ്‍ എ ടൈം രണ്ടാം ഭാഗത്തിലാണ്‌ മന്ദാകിനിയുടെ ഹോട്ട്‌ സീന്‍ പുനരവതരിപ്പിക്കാന്‍ കരീന നേരത്തേ സമ്മതം മുളിയത്‌.
കരീനയുടെ മുത്തച്ഛന്‍ രാജ്‌കപൂര്‍ സംവിധാനംചെയ്‌ത രാം തേരി ഗംഗാ മൈലി എന്ന ചിത്രത്തിലെ ഹോട്ട്‌ സീനാണ്‌ വണ്‍സ്‌ അപ്പോണ്‍ എ ടൈമിനായി പുനസൃഷ്ടിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചത്‌. ഒരു വെള്ളച്ചാട്ടത്തില്‍ വെളുത്തസാരി മാത്രം ധരിച്ചിരിക്കുന്ന മന്ദാകിനിയുടെ രംഗമാണ്‌ കരീന പുനരവതരിപ്പിക്കാന്‍ ആലോചിച്ചത്‌.
മന്ദാകിനിയെ സിനിമാ ആരാധകര്‍ ഇപ്പോഴും ഓര്‍ക്കുന്നത്‌ ഈ രംഗത്തിലൂടെയാണ്‌. മന്ദാകിനിയുടെ അത്രയും ബോള്‍ഡാവാന്‍ തനിക്ക്‌ കഴിയില്ലെന്നാണ്‌ കരീന പറയുന്നത്‌. അതുകൊണ്ടുതന്നെ ഈ രംഗം പുനസൃഷ്ടിക്കുമ്പോള്‍ പല വിട്ടുവീഴ്‌ചകളും വേണ്ടിവരുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 
RELATED STORIES



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ