ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കാര്‍ വില്‍പ്പന വീണ്ടും താഴേക്ക്‌

Buzz It
2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ന്യൂഡല്‍ഹി: പോയ ജൂലൈ മാസത്തിലും ആഭ്യന്തര കാര്‍ വിപണയില്‍ തളര്‍ച്ച. തുടര്‍ച്ചയായ രണ്ടാം മാസമാണ്‌ കാര്‍ വിപണിയില്‍ തളര്‍ച്ച പ്രകടമാവുന്നത്‌. ഇന്ധന വില കൂടിയതും ബാങ്ക്‌ പലിശ നിരക്ക്‌ വര്‍ധിച്ചതുമാണ്‌ കാര്‍ വിപണിയിലെ വളര്‍ച്ചയെ പിന്നാക്കം വലിച്ചത്‌.
മാരുതി, ഹുണ്ടായ്‌, ടാറ്റാ മോട്ടേഴ്‌സ്‌ എന്നിവയ്‌ക്കെല്ലാം ജൂലൈയില്‍ തിരിച്ചടിയുണ്ടായി. ഇന്ത്യന്‍ കാര്‍ വിപണയിലെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്ന മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. 25.34 ശതമാനം ഇടിവാണ്‌ കമ്പനിക്ക്‌ കഴിഞ്ഞമാസമുണ്ടായത്‌. 2010 ജൂലൈയില്‍ 1,00,857 കാറുകള്‍ വിറ്റുപോയ സ്ഥാനത്ത്‌ 2011 ജൂലൈയില്‍ വിറ്റഴിച്ചത്‌ 75,300 കാറുകള്‍ മാത്രമാണ്‌.
ഇന്ത്യന്‍ വിപണിയില്‍ സജീവ സാന്നിധ്യമായ ഹുണ്ടായിക്കും ഈ തിരിച്ചടിയെ മറികടക്കാനായിട്ടില്ല. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍നിര്‍മാതാക്കളായ ഹുണ്ടായ്‌ക്ക്‌ 1.48 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 2010 ജൂലൈയില്‍ 50,411 കാറുകള്‍ വിറ്റുപോയെങ്കില്‍ കഴിഞ്ഞമാസം അത്‌ 49,667 കാറായി കുറഞ്ഞു. കയറ്റുമതിയില്‍ 11.23 ശതമാനം വര്‍ധനയുണ്ടായതാണ്‌ ഹുണ്ടായുടെ ആഘാതം കുറച്ചത്‌.
സാധാരണക്കാരന്റെ നാലുചക്രവാഹന സ്വപ്‌നത്തിന്‌ നിറം പകര്‍ന്ന ടാറ്റാ മോട്ടേഴ്‌സിന്‌ പക്ഷേ വന്‍ തിരിച്ചടിയാണ്‌. കുറഞ്ഞചെലവില്‍ സ്വന്തമാക്കാന്‍ കഴിയുന്ന നാനോയുടെ വില്‍പ്പനയില്‍ 64 ശതമാനത്തിന്റെ കുറവാണ്‌ കഴിഞ്ഞമാസം രേഖപ്പെടുത്തിയത്‌. ഇന്‍ഡിക്കയുടെ വില്‍പനയില്‍ 32 ശതമാനം ഇന്‍ഡിഗോയില്‍ 30 ശതമാനവും ഇടിവുണ്ടായി. വാണിജ്യവാഹനങ്ങളുടെ വില്‍പനയില്‍ വളര്‍ച്ചയുണ്ടായതിനാല്‍ മൊത്തം ഇടിവ്‌ 5.96 ശതമാനമാക്കി കുറയ്‌ക്കാന്‍ കമ്പനിക്ക്‌ കഴിഞ്ഞു.
ഇതിനിടെ ജനറല്‍ േമാട്ടേഴ്‌സും മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയും വളര്‍ച്ച നേടിയിട്ടുണ്ട്‌. ജനറല്‍ മോട്ടേളസ്‌ 33.46 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മഹീന്ദ്ര 41.30 ശതമാനത്തിന്റെ നേട്ടമാണ്‌ ഉണ്ടാക്കിയത്‌.
RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ