കൊച്ചി: മാക്ടയെ പിളര്‍ത്തി രൂപംകൊണ്ട ഫെഫ്‌കയിലും ആഭ്യന്തരകലാപം ഉടലെടുക്കുന്നു. ഫെഫ്‌ക ഔദ്യോഗിക പക്ഷത്തിനെതിരെ ചെറുതല്ലാത്ത് ഒരു സംഘം വാളെടുത്തുകഴിഞ്ഞു. ഫെഫ്‌കയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഫെഫ്‌ക്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് യൂണിയന്‍ അംഗം ഗിരീഷ്‌ബാബുവാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ജനറല്‍ ബോഡിയോഗത്തിന് മുന്നില്‍ വരവുചെലവ് കണക്ക് അവതരിപ്പിക്കാന്‍പോലും ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗിരീഷ് ബാബു കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ കണക്കുകള്‍ അവതരിപ്പിക്കാന്‍ ട്രഷറര്‍ രാജു നെല്ലിമൂട് തയാറായില്ല. കണക്കുകള്‍ അവതരിപ്പിക്കാത്തത് ചോദ്യം ചെയ്‌തപ്പോള്‍ മെയ് ഒന്നിന് വീണ്ടും ജനറല്‍ ബോഡി വിളിക്കാമെന്ന് പറഞ്ഞ് അധ്യക്ഷന്‍ ഗിരീഷ് വൈക്കം യോഗം പിരിച്ചു വിടുകയാണുണ്ടായതെന്നും ഗിരീഷ് ബാബു ആരോപിക്കുന്നു.
ഐഫക്കിന്റെയും ഫെഫ്‌സിയുടെയും അഫിലിയേഷന്‍ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് മാക്ട ഫെഡറേഷനെ പിളര്‍ത്തിയവര്‍ക്ക് ഇതു വരെ അഫിലിയേഷന്‍ നേടാനായിട്ടില്ലെന്നും ഗിരീഷ് ബാബു ആരോപിച്ചു. സംഘടനയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 25-ന് നടന്ന ജനറല്‍ ബോഡി യോഗം അസാധുവാണെന്നും അതിനാല്‍ തീരുമാനങ്ങള്‍ക്ക് അംഗീകാരമില്ലെന്നും പറഞ്ഞ ഗിരീഷ് ബാബു കണക്ക് അവതരിപ്പിച്ച് ജനറല്‍ ബോഡി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
RELATED STORIES
- കൂകിതോല്പ്പിക്കലുകാര് വിഡ്ഢികള്‍: തിലകന്
- ദൈവമേ ഗണപതീ... നീ എന്ത് തടിയനാ!!!
- ഒരു വിവാഹജീവിതം എനിക്കുണ്ടാവില്ല: ഡികാപ്രിയോ
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ