ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ഇന്ത്യയില്‍ കേന്ദ്രം 1200 കോടി രൂപ മുതല്‍മുടക്കും

Buzz It
2010 മേയ് 13, വ്യാഴാഴ്‌ച

കൊച്ചി: പ്രതിസന്ധിയില്‍നിന്നും ഇനിയും കരകയറാത്ത എയര്‍ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപയുടെ ഓഹരിമൂലധനനിക്ഷേപം നടത്തും. അടുത്തമാസം ഈ തുക പൂര്‍ണമായും എയര്‍ഇന്ത്യക്ക്‌ കൈമാറും.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എയര്‍ഇന്ത്യക്ക്‌ പ്രത്യേക സാമ്പത്തികസഹായി 800 കോടി രൂപ നല്‍കിയിരുന്നു. പുതിയ ഓഹരി നിക്ഷേപത്തിലൂടെ എയര്‍ഇന്ത്യയുടെ അടച്ചുതീര്‍ത്ത മൂലധനം 945 ല്‍നിന്നും 2145 കോടിരൂപയായി ഉയരും. സര്‍ക്കാര്‍ പുതിയ നിക്ഷേപം നടത്തിയതുകൊണ്ട്‌ ഓഹരിമൂലധനവും ബാധ്യതയും തമ്മിലുള്ള അനുപാതം 1:10 ആയിഉയരുന്നുവെന്നത്‌ കമ്പനിക്ക്‌ ആശ്വാസമേകും.
സര്‍ക്കാര്‍ നിക്ഷേപിക്കുന്ന ഓഹരി മൂലധനത്തില്‍ 15 ശതമാനം നേരത്തെ ഓര്‍ഡര്‍ ചെയ്‌തിട്ടുള്ള ബോയിംഗ്‌ വിമാനം വാങ്ങുന്നതിനായി മാറ്റിവയ്‌ക്കും. 787 സീരിയലിലുള്ള 27 വിമാനങ്ങളാണ്‌ എയര്‍ഇന്ത്യ പുതുതായി വാങ്ങുന്നത്‌ 2011 ല്‍ ഇവ ലഭിച്ചു തുടങ്ങും. 15,750 കോടി രൂപയാണ്‌ ഇതിനുമൊത്തം നല്‍കേണ്ട വില.
ഇന്ധന ഇനത്തില്‍ നല്‍കേണ്ട കുടിശിക 1200 കോടി രൂപ ഉടന്‍ തിരിച്ചടയ്‌ക്കും. എയര്‍ഇന്ത്യയുടെ പ്രവര്‍ത്തനമൂലധനം 17,000 കോടി രൂപയില്‍ നിന്നും 18,000 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്‌.

1 comments:

xina പറഞ്ഞു...

ini etra crores koduthalum Air India rekshapeduna kariyam samshayam aa. avide onu ticket book cheyan poyi nokku. apol kanam avarude attitude.athil travel cheythalum avar namuku etho valiya favour cheyuna koota. ithu privatize cheythal matrame rekshapedu ena eniku thonune.allathe namude hard earned money tax ayi vangi avare theetipottenda kariyamilla

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ