ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വായനക്കാര്‍ കൂട്ടത്തോടെ മലയാള പത്രങ്ങളെ ഉപേക്ഷിക്കുന്നു

Buzz It
2010 മേയ് 12, ബുധനാഴ്‌ച

മൂന്ന്‌ മാസത്തിനിടെ കുറഞ്ഞത്‌ 13.6 ലക്ഷം വായനക്കാര്‍

ന്യൂഡല്‍ഹി: മലയാളം പത്രങ്ങള്‍ക്ക്‌ വായനക്കാരെ കൂട്ടത്തോടെ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്‌. 2010 ലെ ആദ്യ പാദത്തില്‍ കേരളത്തിലെ 10 പ്രമുഖ പത്രങ്ങളെ കൈയൊഴിഞ്ഞത്‌ 13,61,000. ഇന്ത്യന്‍ റീഡര്‍ഷിപ്പ്‌ സര്‍വെ (ഐ ആര്‍ എസ്‌) യുടെ പുതിയ കണക്കുകളിലാണ്‌ ഈ വിവരം ഉള്‍പ്പെടുന്നത്‌. പ്രമുഖ 10 പത്രങ്ങളില്‍ ഈ കാലയളവില്‍ വളര്‍ച്ചയുണ്ടായത്‌ രാഷ്‌ട്രദീപിക സായാഹ്ന ദിനപത്രത്തിന്‌ മാത്രവും.
കേരളത്തിലെ ഏറ്റവും വലിയ ദിനപത്രമായമനോരമയ്‌ക്ക്‌ വായനക്കാരുടെ വന്‍ നഷ്ടമാണ്‌ േനരിടേണ്ടിവന്നിരിക്കുന്നത്‌. 2.41 ലക്ഷം വായനക്കാരാണ്‌ മനോരമയ്‌ക്ക്‌ നഷ്ടപ്പെട്ടത്‌. തലസ്ഥാന നഗരമായ തിരുവനന്തപുരത്തു മാത്രം 26,000 പേര്‍ മനോരമയെ കൈയൊഴിഞ്ഞു. നിലവില്‍ 1.24 കോടി വായനക്കാരാണ്‌ മനോരമയ്‌ക്കുള്ളത്‌. 2009 അവസാനപാദത്തില്‍ 3.44 ലക്ഷം വായനക്കാരുടെ വര്‍ധനവ്‌ പത്രത്തിനുണ്ടായിരുന്നു.
രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിക്ക്‌ ഈകാലയളവില്‍ നഷ്ടമായത്‌ മൂന്ന്‌ ലക്ഷം വായനക്കാരെയാണ്‌ നഷ്ടമായത്‌. തലസ്ഥാനത്ത്‌ 25,000 വായനക്കാരേയും. നിലവില്‍ 90.94 ലക്ഷം വായനക്കാരാണ്‌ മാതൃഭൂമിക്കുള്ളത്‌.
മൂന്നാമത്തെ വലിയ പത്രമായ ദേശാഭിമാനിയുടെ സ്ഥിതിയും ശോഭനമല്ല. 33.06 ലക്ഷം വായനക്കാരുള്ള ദേശാഭിമാനിക്ക്‌ 2010 ലെ ആദ്യ മൂന്ന്‌ മാസത്തിനിടെ നഷ്ടമായത്‌ 1.37 ലക്ഷം വായനക്കാരെ. തിരുവനന്തപുരത്ത്‌ മാത്രം 17,000 വായനക്കാരെ അവര്‍ക്ക്‌ നഷ്ടമായി.
1.85 ലക്ഷം വായനക്കാരെ നഷ്ടമായ കേരളകൗമുദിക്ക്‌ 13.04 വായനക്കാരാണ്‌ ഇപ്പോഴുള്ളത്‌. 2009 അവസാനം 1.37 ലക്ഷം പുതിയ വായനക്കാരെ കണ്ടെത്തിയ സ്ഥാനത്താണ്‌ അടുത്ത മൂന്ന്‌ മാസത്തിനുള്ളില്‍ ഇത്രവലിയ നഷ്ടം സംഭവിച്ചത്‌. ഫ്‌ളാഷിനും നഷ്ടംതന്നെയാണ്‌ ഈ കാലയളവില്‍. 5.28 ലക്ഷം വായനക്കാരുള്ള ഫ്‌ളാഷിന്‌ നഷ്ടമായത്‌ 55,000 വായനക്കാരെ. അതേസമയം ഹെഡ്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്ത്‌ കേരളകൗമുദിയെക്കാള്‍ വായനക്കാര്‍ ഫ്‌ളാഷിനുണ്ട്‌. കൗമുദിക്ക്‌ തിരുവനന്തപുരത്ത്‌ 98,000 വായനക്കാരാണുള്ളത്‌.
മാധ്യമത്തിന്‌ കഴിഞ്ഞ ആറ്‌ മാസമായി നല്ലകാലമല്ല. 2009 ലെ അവസാന മൂന്നുമാസവും 2010 ലെ ആദ്യമൂന്ന്‌ മാസവുംകൊണ്ട്‌ 3.54 ലക്ഷം വായനക്കാരെ അവര്‍ക്ക്‌ നഷ്ടമായിക്കഴിഞ്ഞു. 11.45 ലക്ഷം വായനക്കാരുള്ള മാധ്യമത്തിന്‌ 2010 തുടക്കത്തില്‍ നഷ്ടമായത്‌ 2.57 ലക്ഷം വായനക്കാരെയാണ്‌.
1.25 ലക്ഷം വായനക്കാരെ നഷ്ടപ്പെടുത്തിയ മംഗളത്തിന്‌ 7.14 ലക്ഷം വായനക്കാരാണ്‌ ഇപ്പോളുള്ളത്‌.
കേരളത്തില്‍നിന്നുള്ള ഇംഗ്ലീഷ്‌ പത്രങ്ങളും ഈ തിരിച്ചടി നേരിടുന്നുണ്ട്‌. ഹിന്ദുവിന്‌ 36,000 വായനക്കാരെ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ 25,000 വായനക്കാരെ നഷ്ടമായിട്ടുണ്ട്‌.
രാഷ്‌ട്രദീപികയ്‌ക്ക്‌ മാത്രമാണ്‌ എന്തെങ്കിലും വളര്‍ച്ച നേടാന്‍ ഈ കാലയളവില്‍ കഴിഞ്ഞത്‌. 1.56 ലക്ഷം വായനക്കാരുള്ള അവര്‍ക്ക്‌ 4,000 പേരുടെ വളര്‍ച്ചയാണ്‌ കഴിഞ്ഞ പാദത്തില്‍ ഉണ്ടായത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ