ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സാര്‍ ചക്രവര്‍ത്തിയുടെ കൊലപാതകം അന്വേഷിക്കണമെന്ന്‌ കോടതി

Buzz It
2010 മേയ് 13, വ്യാഴാഴ്‌ച

മോസ്‌കോ: മരണമടഞ്ഞ്‌ 90 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സാര്‍ ചക്രവര്‍ത്തിയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ റഷ്യന്‍ കോടതിയുടെ ഉത്തരവ്‌. സാര്‍ നിക്കോളാസ്‌ രണ്ടാമന്‍, ഭാര്യ, നാലു പുത്രിമാര്‍, ഒരു മകന്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ ബോള്‍ഷെവിക്‌ മുന്നേറ്റത്തിനിടെ യെക്കാടെറിന്‍ബെര്‍ഗിലെ ഉറാള്‍സ്‌ നഗരത്തില്‍ 1918 ജൂലൈ 17 നാണ്‌ വെടിയേറ്റുമരിക്കുകയായിരുന്നു.
സാര്‍ കുടുംബത്തിലെ അംഗമായ മറിയ റൊമനോവിന്റെ ഹര്‍ജി പരിഗണിച്ചാണ്‌ മോസ്‌കോ കോടതി ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. നേരത്തേ ബസ്‌മാനി ജില്ലാകോടതി ഈ ആവശ്യം തളളിയിരുന്നു. രാജകുടുംബത്തിന്റെ കൊലപാതകം ക്രിമിനല്‍ നടപടിക്രമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ്‌ സംഭവമെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്‌. സംഭവത്തിലുള്‍പ്പെട്ടവര്‍ ജീവിച്ചിരിക്കുന്നില്ലെന്നതിനാല്‍ കേസ്‌ അവസാനിപ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ