ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇലവങ്കോട്‌ ദേശം പരാജയപ്പെട്ടത്‌ മമ്മൂട്ടി കാരണം: കെ ജി ജോര്‍ജ്‌

Buzz It
2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

തിരുവനന്തപുരം: താന്‍ സംവിധാനം ചെയ്‌ത ഇലവങ്കോട്‌ ദേശമെന്ന ചിത്രം പരാജയപ്പെടാന്‍ പ്രധാന കാരണം മമ്മൂട്ടിയാണെന്ന്‌ കെ ജി ജോര്‍ജ്‌. എന്റെ മനസിലുള്ള പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ആ സിനിമയില്‍ മമ്മൂട്ടിക്ക്‌ കഴിഞ്ഞില്ല. എന്റെ മനസിലെ കഥാപാത്രത്തിനായി അദ്ദേഹം ആത്‌മാര്‍ത്ഥമായി പെര്‍ഫോം ചെയ്യുമെന്ന്‌ വിശ്വസിച്ചുപോയി. എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തില്‍നിന്നും ഏറെ മാറിപ്പോയി. ഇതാണ്‌ ആ ചിത്രം പരാജയപ്പെടാന്‍ പ്രധാന കാരണം- ജനയുഗം ഓണപ്പതിപ്പിന്‌ നല്‍കിയ അഭിമുഖത്തില്‍ കെ ജി ജോര്‍ജ്‌ പറയുന്നു.
നല്ല കലാകാരനാണെന്ന്‌ മനസിലായപ്പോഴാണ്‌ പണ്ട്‌ മേളയില്‍ അവസരം നല്‍കിയത്‌. മുന്‍പ്‌ നാടക നടനായിരുന്നു. സിനിമയോടുള്ള താത്‌പര്യവുമായി നിരവധി തവണ എന്നെ വന്ന്‌ കണ്ടിട്ടുണ്ട്‌. നല്ല വ്യക്തിത്വം. മികച്ച കലാകാരനാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അത്‌ ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ ലാലിനെപ്പോലെ അനായാസമായി വേഷപകര്‍ച്ച നടത്താന്‍ മമ്മൂട്ടിക്ക്‌ കഴിയാറില്ലെന്നും ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. നമ്പര്‍ 20 മദ്രാസ്‌ മെയിലില്‍ കള്ളുകുടിയനായി ലാല്‍ അഭിനയിച്ചതുപോലെ മറ്റാര്‍ക്കും അഭിനയിക്കാന്‍ കഴിയില്ലെന്നും ജോര്‍ജ്‌ ഓര്‍മിപ്പിക്കുന്നു.
സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ നന്മയെ ലക്ഷ്യമാക്കി രൂപീകരിച്ച മാക്ട ലക്ഷ്യം കൈവരിക്കാതെ അധപ്പതിച്ചുപോയി. അതിന്‌ പ്രധാന കാരണം അമ്മയുടെ വരവാണ്‌. അമ്മ എന്ന സംഘടന വന്നതോടെ സാമ്പത്തികാധിപത്യം അവര്‍ക്കായി. സമ്പത്ത്‌ കേന്ദ്രീകരിക്കുന്നിടത്ത്‌ ആധിപത്യം വരുക സ്വാഭാവികമാണെന്നും കെ ജി ജോര്‍ജ്‌ പറയുന്നു.

related stories



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ