ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നടന്‍ മച്ചാന്‍ വര്‍ഗീസ്‌ അന്തരിച്ചു

Buzz It
2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

കോഴിക്കോട്‌: നര്‍മ്മരംഗങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര നടന്‍ മച്ചാന്‍ വര്‍ഗീസ്‌ (50) അന്തരിച്ചു. കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു. ഇന്നലെ ഡയാലിസിസിനു വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൃതദേഹം വൈകീട്ട്‌ സ്വദേശമായ എറണാകുളം എളമക്കരയിലേക്ക്‌ കൊണ്ടുപോയി. മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ഒരുമാസം മുമ്പ്‌ കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മച്ചാന്‍ വര്‍ഗീസിന്‌ അര്‍ബുദമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. എം എല്‍ വര്‍ഗീസ്‌ എന്നാണ്‌ യഥാര്‍ത്ഥ പേര്‌. എല്‍സിയാണ്‌ ഭാര്യ. മക്കള്‍ റിന്‍സു, റോബിന്‍സണ്‍.
മിമിക്രി വേദിയില്‍ നിന്ന്‌ സിനിമയിലെത്തി സ്വതഃസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മച്ചാന്‍ വര്‍ഗീസ്‌ അമ്പതിലധികം ചിത്രങ്ങളില്‍ നര്‍മ്മവേഷങ്ങള്‍ അവതരിപ്പിച്ചു. സിദ്ദിഖ്‌-ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന്‌ പിറന്ന സിനിമകളാണ്‌ മച്ചാന്‍ വര്‍ഗീസിന്‌ ശ്രദ്ധേയ വേഷങ്ങള്‍ നല്‍കിയത്‌. സിദ്ദിഖ്‌ ലാലിന്റെ കാബൂളിവാലയാണ്‌ ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം, മീശമാധവന്‍, ഫ്രണ്ട്‌സ്‌, പഞ്ചാബി ഹൗസ്‌, സി ഐ ഡി മൂസ, മാന്നാര്‍ മത്തായി സ്‌പീക്കിംഗ്‌, തിളക്കം, ജലോത്സവം, തൊമ്മനും മക്കളും, കൊച്ചി രാജാവ്‌, ചതിക്കാത്ത ചന്തു തുടങ്ങിയവ അദ്ദേഹം വേഷമിട്ട സിനിമകളാണ്‌. ബെസ്റ്റ്‌ ഓഫ്‌ ലക്കായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. ബോംബെ മിഠായിയാണ്‌ റിലീസ്‌ ചെയ്യാനുള്ള ചിത്രം. 



RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ