ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നരേന്ദ്രമോദി മതേതരവാദി: ബച്ചന്‍

Buzz It
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

മുംബൈ: ഗുറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി മതേതരവാദിയാണെന്ന്‌ അമിതാഭ്‌ ബച്ചന്‍. ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബച്ചന്‍ തന്റെ അഭിപ്രായം പറഞ്ഞത്‌. മോദിയെ മതേതരവാദിയായി കാണാനാണ്‌ താന്‍ ഇഷ്ടപെടുന്നതെന്നും ബച്ചന്‍ പറഞ്ഞു.
മോദി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്‌. തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ്‌ മുഖ്യമന്ത്രിയായത്‌. മോദിക്ക്‌ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്‌ മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്‌. മോദി മതേതരവാദിയല്ലെങ്കില്‍ അങ്ങനെ സംഭവിക്കുമോയെന്നും ബച്ചന്‍ ചോദിച്ചു. അവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയതിനെക്കാള്‍ കൂടുതല്‍ വോട്ട്‌ മോദിക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്തിനേറെ ബി ജെ പിയില്‍ മുസ്ലീം നേതാക്കള്‍ വരെയുണ്ട്‌.
ഗുജറാത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയതില്‍ തെറ്റൊന്നും കാണുന്നില്ല. എന്റെ സാനിധ്യം അവിടേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌. യാതൊരു പ്രതിഫലവും വാങ്ങാതെയാണ്‌ ഞാന്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയത്‌. ഈ തീരുമാനം എന്റെ മുസ്ലീം ആരാധകരില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയെന്ന്‌ പറയുന്നതും തെറ്റാണ്‌. എല്ലാത്തിനുമുപരി ഫാന്‍സ്‌ അംഗങ്ങളുടെ എണ്ണം കൂട്ടലില്ല ഞാന്‍ ശ്രദ്ധിക്കുന്നത്‌ - ബച്ചന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ