ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മരണഭയം; ചൈനയില്‍ 4 ന്‌ നിരോധനം

Buzz It
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ബിജിംഗ്‌: കമ്യൂണിസ്‌റ്റ്‌ ചൈന ഒടുവില്‍ അന്ധവിശ്വാസങ്ങളിലേക്ക്‌ തിരിയുന്നു. ഇതിന്റെ തുടക്കമായി വാഹനങ്ങള്‍ക്ക്‌ 4 എന്ന നമ്പര്‍ നല്‍കുന്നതിന്‌ ബീജിംഗ്‌ ട്രാഫിക്‌ മാനേജ്‌മെന്റ്‌ ബ്യൂറോ നിരോധനമേര്‍പ്പെടുത്തി. നിര്‍ഭാഗ്യകരമായ നമ്പറാണ്‌ 4 എന്ന അന്ധിവിശ്വാസമാണ്‌ തീരുമാനത്തിന്‌ പിന്നില്‍.
ചൈനീസ്‌ വിശ്വാസപ്രകാരം 4 നിര്‍ഭാഗ്യകരമായ നമ്പറാണ്‌. നാല്‌ എന്ന്‌ ഉച്ചരിക്കുന്നതിന്‌ സമാനമായ വാക്കാണ്‌ മരണം എന്നതിനുമുള്ളത്‌. അതിനാലാണ്‌ നാല്‌ ഒഴിവാക്കാന്‍ ചൈനയിലെ യാഥാസ്ഥിതികര്‍ ശ്രദ്ധിക്കുന്നത്‌. എന്നാല്‍ ക്യേൂണിസ്‌റ്റ്‌ ഭരണകൂടത്തിന്‌ കീഴില്‍ ഈ അന്ധവിശ്വാസത്തിന്‌ അംഗീകാരം കിട്ടുന്നത്‌ ഇത്‌ നാടാടെയാണ്‌. 13 ഒഴിവാക്കിയ കേരള ഹൈക്കോടതി             more...
നടപടിക്ക്‌ സമാനമാണ്‌ ഈ ചൈനീസ്‌ നടപടിയും.
ചൈനയില്‍ വാഹനങ്ങള്‍ക്ക്‌ നാല്‌ എന്ന നമ്പര്‍ ലഭിക്കാതിരിക്കാന്‍ നേരത്തേ വാഹനയുടമകള്‍ പ്രത്യേക അപേക്ഷനല്‍കണമായിരുന്നു. ഇനിമുതല്‍ അതിന്റെ ആവശ്യമില്ലെന്ന്‌ ട്രാഫിക്‌ മാനേജ്‌മെന്റ്‌ ബ്യൂറോ അധികൃതര്‍ അറിയിച്ചു.
അതേസമയം ചൈനക്കാരുടെ അന്ധവിശ്വാസം വെറും നാലില്‍ തീരുന്നില്ല. നമ്പര്‍ പ്ലേറ്റില്‍ ഒരിടത്തും 4 എന്ന അക്കം കടന്നുവരാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്‌. നമ്പര്‍ പ്ലേറ്റിലെ അക്കങ്ങള്‍ മൊത്തം കൂട്ടുമ്പോഴും നാല്‌ വരാന്‍ പാടില്ലെന്നാണ്‌ അവരുടെ വിശ്വാസം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ