ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

113 മില്ല്യണിന്‌ അവകാശിയെത്തി; ടിക്കറ്റുമായി

Buzz It
2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ലണ്ടന്‍: യൂറോ മില്ല്യണ്‍ ജാക്ക്‌പോട്ടിന്‌ ഒടുവില്‍ യഥാര്‍ത്ഥ അവകാശിയെത്തി. അടിച്ച നമ്പറിലുള്ള ലോട്ടറിയുമായി ഭാഗ്യവാന്‍ നേരിട്ട്‌ ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു. ഇയാളുടെ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ലോട്ടറി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലോട്ടറിയടിച്ചയാള്‍ ഇംഗ്ലണ്ടിലെ 589 ാമത്തെ പണക്കരനായി മാറുമെന്നതിനാലാണിത്‌.
നേരത്തേ ഈ ടിക്കറ്റിന്‌ അവകാശവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ വാര്‍വിക്‌ ഷെയറിലെ 70 കാരിയുടെ വിശദീകരണം പരിശോധിക്കാന്‍ ലോട്ടറി അധികൃതര്‍ തീരുമാനിച്ചതുമായിരുന്നു. ഇതിനു തൊട്ടുപിറകേയാണ്‌ യഥാര്‍ത്ഥ ലോട്ടറി ടിക്കറ്റുമായി വിജയി പ്രത്യക്ഷപ്പെട്ടത്‌.
11,30,19,926 യൂറോയുടെ ജാക്ക്‌പോട്ടിന്റെ നറുക്കെടുപ്പ്‌ നടന്നത്‌ ഒക്‌ടോബര്‍ എട്ടിനായിരുന്നു. ഇതുകഴിഞ്ഞ 13 ാം ദിവസമാണ്‌ ഭാഗ്യവാന്‍ എത്തിയത്‌. 180 ദിവസത്തിനകം ലോട്ടറിക്ക്‌ യഥാര്‍ത്ഥ അവകാശിയെത്തിയില്ലെങ്കില്‍ ആ പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കണമെന്നാണ്‌ ചട്ടം. ലോട്ടറി ടിക്കറ്റ്‌ ഹാജരാക്കാന്‍ വൈകിയതിന്‌ ടിക്കറ്റ്‌ ഉടമയില്‍നിന്നും പ്രതിദിനം 8,500 യൂറോ എന്ന കണക്കില്‍ 1,02,000 യൂറോ പിഴയായി ഈടാക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ