ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സത്യന്‍ ഉപേക്ഷിക്കുന്നു; തിരക്കഥാ രചനയും ജയറാമും

Buzz It
2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

കൊച്ചി: തുടര്‍ച്ചയായ പരാജയങ്ങള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം സിനിമ സ്വന്തം തിരക്കഥയില്ലെന്ന നിലപാടില്‍നിന്ന്‌ പുറകിലേക്ക്‌ പോയ സത്യന്‍ സ്ഥിരം നായകന്‍ ജയറാമിനെ കൈയൊഴിഞ്ഞ്‌ മറ്റൊരു നായകനെ തേടാനുള്ള ശ്രമത്തിലുമാണ്‌.
സത്യന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലമാണ്‌. നിര്‍മാണം ബെന്നിയും ആന്റോജോസഫും ചേര്‍ന്ന്‌. 2002 നു ശേഷം വിപിന്‍മോഹന്‍ സത്യനുവേണ്ടി ക്യാമറ ചലിപ്പിക്കാന്‍ എത്തുന്നുണ്ട്‌. വിപിന്‍ ഭാഗ്യം ചെയ്യുന്ന ക്യാമറാമാനാണെന്ന കണക്കുകൂട്ടലാണ്‌ ഇതിന്‌ പിന്നില്‍. 2002 ല്‍ ഇറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ വന്‍ ജനപ്രീതിയാണ്‌ ലഭിച്ചത്‌. അതിനുശേഷം ജയറാമിനെ നായകനാക്കിയെടുത്ത ചിത്രങ്ങളൊന്നുംതന്നെ വന്‍ കളക്ഷന്‍ നേടിയില്ല.
ഇടയ്‌ക്ക്‌ മോഹന്‍ലാല്‍ നായകനായി ചിത്രീകരിച്ച രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം തുടങ്ങിയ ചിത്രങ്ങള്‍  മാത്രമാണ്‌ സത്യന്‌ നേട്ടമുണ്ടാക്കിക്കൊടുത്തത്‌. പുതിയ സിനിമയില്‍ നായകന്‍ മമ്മൂട്ടിയോ ദിലീപോ ആയിരിക്കുമെന്നാണ്‌ സൂചന. മമ്മൂട്ടി നായകനായ സത്യന്‍ ചിത്രങ്ങളില്‍ ചിലത്‌ രക്ഷപ്പെട്ടപ്പോള്‍ കുറേയെണ്ണം പൊളിഞ്ഞു. എന്നാല്‍ ദിലീപിനെ നായകനാക്കി ചിത്രീകരിച്ച വിനോദയാത്ര പോലുള്ള ചിത്രങ്ങള്‍ നിര്‍മാതാവിന്‌ കൈനഷ്ടം ഉണ്ടാക്കുകയാണ്‌ ചെയ്‌തത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ