ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജൂറി അംഗത്വം മിത്രത്തെ ശത്രുവാക്കും: ശ്രീകുമാരന്‍തമ്പി

Buzz It
2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ്‌ ജൂറി അംഗത്വം മിത്രത്തെ ശത്രുവാക്കുമെന്ന്‌ സംവിധായകന്‍ ശ്രീകുമാരന്‍തമ്പി. ജൂറി അംഗമാകുന്നത്‌ മുള്‍ക്കീരീടമാണ്‌. അതുവരെ എല്ലാവരും സുഹൃത്തുക്കളായിരിക്കും. സുഹൃത്തുക്കളില്‍ ഒരാള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കിയാല്‍ മറ്റുള്ളവര്‍ ശത്രുക്കളാകും. പ്രതിഭാനിര്‍ണ്ണയത്തിന്‌ അവാര്‍ഡ്‌ മാനദണ്ഡമല്ല. പക്ഷേ കലയോടും ക്രാഫ്‌റ്റിനോടും നീതി പുലര്‍ത്തിയിട്ടുണ്ടൊ എന്നു പരിശോധിച്ചുമാത്രമേ അവാര്‍ഡ്‌ നല്‍കാവൂവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
കുട്ടിസ്രാങ്കിന്‌ അവാര്‍ഡ്‌ കൊടുത്തതിന്‌ പുരസ്‌കാര നിര്‍ണയ ജൂറിയെ നിര്‍മാതാവ്‌ അംബാനി സ്വാധീനിച്ചു എന്ന പ്രചരണം അസംബന്ധമാണ്‌. അവാര്‍ഡ്‌ നിര്‍ണയത്തിന്റെ പേരില്‍ പരസ്‌പരം പഴിചാരുന്നതില്‍ കാര്യമില്ല. ജൂറി അംഗങ്ങളെ സാധീനിക്കാന്‍ കഴിയില്ലെന്ന്‌ മുന്‍ അംഗമായിരുന്ന തനിക്ക്‌ ഉറപ്പായും പറയാന്‍ കഴിയും.
പതിനാറോളം ഭാഷകളില്‍നിന്നായി 130ല്‍ അധികം സിനിമകള്‍ ജൂറിക്ക്‌ മുമ്പില്‍ വരും. 16 അംഗങ്ങള്‍ അടങ്ങുന്നതാണ്‌ ജൂറി. കിഴക്ക്‌, വടക്ക്‌, പടിഞ്ഞാറ്‌, തെക്ക്‌ എന്നിങ്ങനെ ജൂറി നാലായി തിരിഞ്ഞ്‌ അതാതു പ്രദേശങ്ങളില്‍നിന്നുള്ള മികച്ച സിനിമകള്‍ തെരഞ്ഞെടുക്കും. ഇവ അവസാന റൗണ്ടില്‍ വരും.
നേരത്തെ തള്ളിക്കളഞ്ഞ സിനിമയും ചിലപ്പോള്‍ അവസാന റൗണ്ടില്‍ പരിഗണിക്കും. അടൂരിന്റെ സ്വയംവരം ഇങ്ങനെ ആദ്യ റൗണ്ടില്‍ തള്ളിപ്പോയിട്ടും പിന്നീട്‌ വിളിച്ചുവരുത്തി കണ്ട്‌ പുരസ്‌കാരം നല്‍കിയ സിനിമയാണ്‌. അന്ന്‌ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളാണ്‌ ജൂറിയോട്‌ സ്വയംവരം വീണ്ടും കാണാന്‍ ആവശ്യപ്പെട്ടതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കേരള ഫിലിംക്രിട്ടിക്‌സ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിമാസ സിനിമാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ