ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

20-20 ക്കും രണ്ടാം ഭാഗം വരുന്നു

Buzz It
2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

കൊച്ചി: വിവാദങ്ങളും കൂവിതോല്‌പിക്കലും കാരണം പ്രേക്ഷകര്‍ ഉപേക്ഷിക്കുന്ന മലയാള സിനിമയെ കരകയറ്റാന്‍ വീണ്ടും അമ്മ ശ്രമം തുടങ്ങി. മല്ലുവുഡില്‍ തകര്‍ത്തോടിയ 20-20 യുടെ രണ്ടാം ഭാഗം തയ്യാറാക്കി പ്രേക്ഷകരെ വീണ്ടും കൂട്ടത്തോടെ തിയേറ്ററുകളില്‍ എത്തിക്കാനാണ്‌ ശ്രമം. തമിഴ്‌ സിനിമ യന്തിരന്‍ കേരളക്കരയില്‍ വന്‍ കളക്ഷന്‍ നേടുന്നതും ഈ നീക്കത്തിന്‌ ശക്തികൂട്ടിയിട്ടുണ്ട്‌.
അമ്മയ്‌ക്കുവേണ്ടി ദിലീപ്‌ തന്നെയാണ്‌ രണ്ടാം ഭാഗവും നിര്‍മിക്കുന്നത്‌. സംവിധാനം ജോഷിതന്നെയായിരിക്കും. മലയാളം സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെല്ലാം ഇതിലുണ്ടാവും. ഉദയ്‌കൃഷ്‌ണയും സിബി കെ തോമസുമാണ്‌ കഥ, തിരക്കഥ നിര്‍വഹിക്കുന്നത്‌. അടുത്തവര്‍ഷം തുടക്കത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.
രണ്ടാം ഭാഗത്തില്‍ പൃഥിരാജിനും മുന്‍നിരയില്‍ സ്ഥാനം ലഭിക്കും. 20-20 യില്‍ പൃഥിരാജിന്‌ ഒട്ടും പ്രാധാന്യമില്ലത്ത ഒരു വേഷമാണ്‌ ലഭിച്ചിരുന്നത്‌. പൃഥിരാജിന്റെ ആരാധകരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന തിരിച്ചറിവാണ്‌ ഇത്തവണ പൃഥിരാജിനായി നല്ല വേഷം നീക്കിവയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നത്‌. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ്‌, പൃഥിരാജ്‌ എന്നിവര്‍ക്ക്‌ നായകപ്രാധന്യമുള്ള വേഷമാണ്‌ തയ്യാറാക്കുന്നത്‌.

1 comments:

Xina Crooning പറഞ്ഞു...

Don't tell me that one has to watch the second part of that 'crap' movie. If malayalam movie industry has to flourish, get rid of the dirty politics played by some of the so-called super stars!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ