മുംബൈ: തന്റെ കാഴ്‌ചശക്തി ഏകദേശം തീരാറായിയെന്ന് കമലഹാസന്റെ പുത്രി 
ശ്രുതി ഹാസന്‍
.  90 ശതമാനം കാഴ്‌ചശക്തി നഷ്ടപ്പെട്ടുവെന്നു പറഞ്ഞാലും തെറ്റാകില്ല. ശക്തിയേറിയ  കണ്ണാടിയില്ലാതെ ഒന്നുംതന്നെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും 24 കാരിയായ  ശ്രുതി ട്വിറ്ററില്‍ പറയുന്നു. 
സാധാരണ ഗതിയില്‍ ആരെങ്കിലും അടുത്തുവന്നാല്‍  ഞാന്‍ അഭിവാദ്യം ചെയ്യാറില്ല. അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക് അവരെ കാണാന്‍  കഴിയുന്നില്ല എന്നതാണ്. പിന്നീട് ക്ഷമയും മാപ്പുമൊക്കെ പറയേണ്ടിവരും എനിക്ക്-  ശ്രുതി പറഞ്ഞു. 
കഴിഞ്ഞ ബുധനാഴ്‌ചയുണ്ടായ സംഭവങ്ങളാണ് 
ശ്രുതി
യെ ഇത്തരമൊരു  കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. ചില ആളുകളെ പേരുമാറി അഭിസംബോധന ചെയ്‌തു  ആദ്യം. പിന്നീട് തുറന്നുകിടക്കുന്ന വാതില്‍ എന്നുകരുതി ചെന്നുകയറിയത് വലിയ  കണ്ണാടിയിലേക്കായിരുന്നു. അന്നേരം ഒന്നും തന്നെ വ്യക്തമായി കാണാന്‍  കഴിഞ്ഞിരുന്നില്ലെന്ന് ശ്രുതി ഓര്‍ക്കുന്നു. ഒരു മൂടല്‍ ആയിരുന്നു കണ്ണകളില്‍.  ഒന്നും ശരിയായി വന്നില്ല. അതിനാല്‍ ഇനി 
കോണ്‍ടാക്ട് ഗ്ലാസോ
 കണ്ണാടിയോ ഇല്ലാതെ  പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് ശ്രുതി ഇപ്പോള്‍.
 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ