ദുബായി: ഭിഷയടുക്കല്‍ ഗള്‍ഫ് നാടുകളില്‍ വന്‍ 
ബിസിനസ് 
മേഖലയായി വളരുന്നു. ദുബായ്  പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ഗള്‍ഫ് നാടുകളില്‍  ഭിക്ഷയെടുക്കുന്നവരുടെ പശ്ചാത്തലം തപ്പിയിറങ്ങിയ പോലീസ് ശരിക്കും  ഞെട്ടുകതന്നെയായിരുന്നു. 
ഭിഷക്കാരില്‍ ഒരാളെ ദുബായിലെ ഒരു 
പഞ്ചനക്ഷത്ര
  ഹോട്ടലില്‍നിന്ന് പോലീസ് അറസ്‌റ്റുചെയ്യുകയും ചെയ്‌തു. അന്വേഷണത്തില്‍ മനസിലായത്  ഇയാള്‍ കുറേക്കാലമായി ഈ ഹോട്ടലില്‍തന്നെയാണ് താമസമെന്നാണെന്ന് ദുബായ് പോലീസിലെ  ടൂറിസ്‌റ്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ മേജര്‍ മൊഹമ്മദ് റഷീദ് അല്‍ മുഹൈരി  പറഞ്ഞു. 
ഏഷ്യന്‍ വംശജനാണ് അറസ്‌റ്റിലായത് എന്നല്ലാതെ അയാളുടെ മറ്റ്  വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദുബായില്‍ ഭിഷാടനം നടത്തിയതിന്  മുമ്പ് ഇയാളെ പോലീസ് പിടിച്ചിരുന്നു. അന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി  അയച്ചതാണ് ഇയാളെ. പക്ഷേ അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും 
ദുബായില്‍
  എത്തുകയായിരുന്നു ഇയാളെന്നും മുഹൈരി വ്യക്തമാക്കി. 
കഴിഞ്ഞ റംസാന്‍, ഈദ്  നാളുകളില്‍ ദുബായ് നഗരത്തില്‍നിന്നുമാത്രം 360 ഭിഷക്കാരെയാണ് പോലീസ് അറസ്റ്റു  ചെയ്‌തത്. ഇതില്‍ മഹാഭൂരിപക്ഷവും സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയവരാണ്.
 
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ