ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നെറ്റ്‌ ബ്രൗസിംഗ്‌: കംപ്യൂട്ടറുകളെ മൊബൈല്‍ പിന്തള്ളി

Buzz It
2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

മെല്‍ബണ്‍: ഇന്റര്‍നെറ്റ്‌ ബ്രൗസിംഗില്‍ പേഴ്‌സണല്‍ കംപ്യുട്ടറുകള്‍ക്കുണ്ടായിരുന്ന കുത്തക അവസാനിക്കുന്നു. മൊബൈല്‍ ഫോണിലൂടെ നെറ്റ്‌ ബ്രൗസ്‌ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുകയാണ്‌. ഓസ്‌ട്രേലിയില്‍ പകുതിയോളംപേരും ഇപ്പോള്‍ നെറ്റ്‌ സര്‍ഫിംഗിന്‌ ഉപയോഗിക്കുന്നത്‌ തങ്ങളുടെ സ്വന്തം മൊബൈല്‍ ഫോണുകളാണെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഫോണ്‍ കോള്‍ ചെയ്യുന്നതിനുമപ്പുറം കൂടെക്കരുതാവുന്ന ചെറിയ പേഴ്‌സണല്‍ കംപ്യൂട്ടറിന്റെ ഉപയോഗവും ആധുനിക മൊബൈല്‍ ഫോണുകള്‍ നല്‍കുന്നുവെന്നതാണ്‌ ഇതിന്‌ കാരണം. ഓഫീസിലും വീട്ടിലും മാത്രമല്ല യാത്രാവേളയിലും സ്വന്തം ഈമെയില്‍ പരിശോധിക്കാനും മറുപടിയയക്കാനും മൊബൈല്‍ഫോണുകളിലൂടെ കഴിയുന്നു. കൊണ്ടുനടക്കാനും സൗകര്യം.
രണ്ട്‌ വര്‍ഷം മുമ്പ്‌ ഐഫോണ്‍ വിപണിയിലിറങ്ങിയതോടെയാണ്‌ വിപണിയില്‍ ഈമാറ്റം പ്രതിഫലിച്ചുതുടങ്ങിയത്‌. നിലവില്‍ എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ താത്‌പര്യം കാട്ടുന്നുവെന്ന്‌ സെന്‍സിസ്‌ ഇ-ബിസിനസ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ ക്രിസ്‌റ്റേനാ സിംഗ്‌ പറയുന്നു.
മൊബൈല്‍ ഫോണിലൂടെ മെയില്‍ നോക്കുന്നവരില്‍ മുന്നില്‍ 39 ന്‌ താഴെ പ്രായക്കാരാണ്‌. ഈവിഭാഗത്തില്‍ പകുതിയിലധികംപേരും പി സികളെ ഉപേക്ഷിച്ചുകഴിഞ്ഞു. 49 വയസുവരെയുള്ളവരില്‍ 40 ശതമാനംപേരാണ്‌ മൊബൈല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്‌.
ലോകത്ത്‌ 1.78 മില്ല്യണ്‍ ജനങ്ങള്‍ നിലവില്‍ മെയില്‍ പരിശോധിക്കാന്‍ മൊബൈല്‍ ഫോണുകളെയാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ടെക്‌നോളജി അനലിസ്‌റ്റ്‌ ഗാര്‍ഡ്‌ണര്‍ പറയുന്നു. 2013 ല്‍ 1.82 മില്യണ്‍ ആയി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2 comments:

Arya പറഞ്ഞു...

Very true. When GPRS mobile phones are available at affordable rates, no point carrying the bulky net books with u..

കേരളഫാര്‍മര്‍ പറഞ്ഞു...

BSNL GPRS ഞാന്‍ അണ്‍ലിമിറ്റഡ് ആയി സൌജന്യമായി ഉപയോഗിക്കുന്നു. മകളെ എസ്‌ടിഡി കോളിനായി 725 ന്റെ സ്കീം പ്രയോജനപ്പെടുത്തുന്നതിലൂടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ