ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടൂറിസ്‌റ്റുകള്‍ക്ക്‌ പേടി യാചകരേയും പട്ടികളേയും

Buzz It
2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ പേടി യാചകരേയും പട്ടികളേയുമാണെന്ന്‌ ചെറിയാന്‍ ഫിലിപ്പ്‌. തെരുവുപട്ടികളുടെ ശല്യം വിേനാദസഞ്ചാരികളെ ഏറെ ഭയപ്പെടുത്തുന്നുണ്ട്‌. പക്ഷേ ഈ അവസ്ഥ ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ കഴിയുന്നില്ല. മനേക ഗാന്ധിയെ പേടിച്ചാണ്‌ തദ്ദേശസ്ഥാപനങ്ങള്‍ തെരുവുപട്ടികളുടെ ശല്യം ഒഴിവാക്കാനുള്ള നടപടികളെടുക്കാതെ മടിച്ചുനില്‍ക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ്‌ പറഞ്ഞു.
മറ്റൊരു പ്രശ്‌നം യാചകരാണ്‌. യാചകവൃത്തിയെ ധനസമ്പാധന മാര്‍ഗമായി കാണുന്നവരാണ്‌ ടൂറിസ്‌റ്റുകേന്ദ്രങ്ങളില്‍ ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്‌. വിദേശ ടൂറിസ്‌റ്റുകളുടെ പിന്നാലെ നടന്ന്‌ നിരന്തരം ശല്യംചെയ്യുന്ന യാചകര്‍ ആവശ്യപ്പെടുന്നത്‌ ഡോളറാണ്‌. അത്‌ നല്‍കിയില്ലെങ്കില്‍ ഇംഗ്ലീഷില്‍തന്നെ പുലഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്‌. ഇത്‌ തടയാന്‍ ടൂറിസം കേന്ദ്രങ്ങളെ യാചക നിരോധന മേഖലയാക്കണം.
ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യം മറ്റൊരു ഗുരുതര പ്രശ്‌നമാണ്‌. ടൂറിസ്‌റ്റുകള്‍ക്ക്‌ വേണ്ടത്ര ടോയ്‌ലറ്റ്‌ സൗകര്യം ലഭ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൊതുകുകളും എലികളും പെരുകുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എല്ലാ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്‌ സ്ഥാപിക്കേണ്ടത്‌ അത്യാവശ്യമാണെന്നും ചെറിയാന്‍ ഫിലിപ്പ്‌ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ