ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്‌കൂള്‍ മോഡല്‍ ബാറില്‍ തിരക്കോട്‌ തിരക്ക്‌

Buzz It
2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ടോക്കിയോ: സ്‌കൂളിന്റെ മാതൃകയില്‍ രൂപകല്‌പന ചെയ്‌ത ബാറില്‍ തിരക്കോട്‌ തിരക്ക്‌. സ്‌കൂളിലെ പോലെ യൂണിഫോമും ധരിച്ചു കുടിക്കാന്‍ വരുന്നവരുടെ എണ്ണത്തിലും ഒരു കുറവുമില്ല. പഠനത്തിന്‌ പ്രായം ഒരു മാനദണ്ഡമല്ലാത്തതുപോലെ ബാറായ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തുന്നവരിലും വിവിധപ്രായക്കാരുണ്ട്‌.
ടോക്കിയോയിലാണ്‌ മാദ്യപാനികള്‍ക്ക്‌ ഗൃഹാതുരത്വം ഉളവാക്കുന്ന രീതിയില്‍ ബാര്‍ ആരംഭിച്ചത്‌. ``കോഷിറ്റ്‌സു ഇസാകയാ 6-നെന്‍ 4-കുമി ഷിബുയ ഡായ്‌-ിച്ചി ബങ്കോ (പ്രൈവറ്റ്‌-ബൂത്ത്‌ ബാര്‍:സിക്‌സ്‌ത്‌ ഗ്രേഡ്‌, ഫോര്‍ത്ത്‌ ക്ലാസ്‌ ഇന്‍ ദ ഷിബുയാ ബ്രാഞ്ച്‌ സ്‌കൂള്‍) എന്ന രസകരമായ പേരാണ്‌ ബാറിനിട്ടിരിക്കുന്നത്‌.
13 ക്‌ലാസ്‌ റൂമുകള്‍ ഈ ബാറിലുണ്ട്‌. സയന്‍സ്‌ റൂമും മ്യൂസിക്‌ റൂമും ഇതില്‍ ഉള്‍പ്പെടും. പ്രിന്‍സിപ്പലിന്റെ ചേമ്പര്‍വരെ കുടിയന്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. ഒരിക്കലെങ്കിലും സ്‌കൂളില്‍പോയിട്ടുള്ള കുടിയന്‍മാരെല്ലാം പഴയ ഓര്‍മകളുമായി ബാറില്‍ തിരക്കുകൂട്ടുകയാണിപ്പോള്‍. സ്‌കൂള്‍ യൂണിഫോം ധരിച്ച്‌ കുടിക്കാന്‍ വരുന്നവരുടെ എണ്ണവം ഒട്ടും കുറവല്ല. സ്‌കൂളിലെ ഓര്‍മ്മയിലെന്നപോലെ ക്ലാസില്‍ കയറിയാലുടന്‍ പിന്‍ബഞ്ചിലേക്ക്‌ പോകാനാണ്‌ മിക്കവര്‍ക്കും താത്‌പര്യം.
തിരക്കുകൂടുതല്‍ സയന്‍സ്‌ റൂമിലാണ്‌. മദ്യം അളക്കാനും കോക്‌ടെയില്‍ ഉണ്ടാക്കുന്നതിനും ഒക്കെ ടെസ്‌റ്റ്‌ട്യൂബ്‌ ആണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. അതിന്റെ സൗന്ദര്യം ആസ്വദിച്ച്‌ മദ്യം നുകരാനാണ്‌ തിരക്ക്‌ കൂടുതല്‍.

2 comments:

chayamukhi പറഞ്ഞു...

ഇവിടെയും തുടങ്ങണം..ഈ രീതിയില്‍
പറ്റിയാല്‍ സ്കൂളില്‍ തന്നെ...
നൂറ്റി അമ്പതു കോടി അടുത്ത വര്ഷം മുന്നൂറു കോടി ആക്കാം
ആനന്ദിക്കാം...വരൂ കുടിച്ചു പഠിക്കാം

mohammed പറഞ്ഞു...

ക്ലാസിലും ഗ്ലാസിലും നിറയുന്നു,
നുണഞ്ഞിറങ്ങുവാന്‍ നേരവു-
മൂഴവും കാത്തിരിക്കുന്ന
മദ്യമധുരപെണ്‍കിടാക്കള്‍!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ