ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റിയാലിറ്റിഷോ ഇനി പ്രേതങ്ങള്‍ക്കൊപ്പം

Buzz It
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

മുംബൈ: റിയാലിറ്റി ഷോയിലെ വ്യത്യസ്ഥതകള്‍ ഒടുവില്‍ പ്രേതത്തിലെത്തി. പ്രേതങ്ങള്‍ക്കൊപ്പം ഒരു രാത്രി ചെലവിടലാണ്‌ പുതിയ റിയാലിറ്റിഷോ. ഇന്ന്‌ പ്രക്ഷേപണം ആരംഭിക്കുന്ന റിയാലിറ്റി ഷോയില്‍ പക്ഷേ ആണുങ്ങള്‍ക്ക്‌ പങ്കെടുക്കാനാവില്ല. പ്രവേശനം സ്‌ത്രീകള്‍ക്കുമാത്രം.
എം ടി വി ഗേള്‍സ്‌ നൈറ്റ്‌ ഔട്ട്‌ റിയാലിറ്റി ഷോയില്‍ ഒറിജിനല്‍ പോയിട്ട്‌ ഡ്യൂപ്ലിക്കേറ്റ്‌ പ്രേതംപോലും പങ്കെടുക്കില്ല. പ്രേതങ്ങള്‍ ഇല്ലെന്ന്‌ ഉറച്ചുവിശ്വസിക്കുന്നവരുടെ മാനസിക ധൈര്യം അളക്കുകമാത്രമാണ്‌ ഈ ഷോയില്‍ ചെയ്യുന്നത്‌. പ്രേതബാധയുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന വീടുകളിലാണ്‌ ഷൂട്ടിംഗ്‌ നടക്കുന്നത്‌.
ഈ വീടുകളില്‍ ഒരു രാത്രി മുഴുവന്‍ ഒറ്റയ്‌ക്ക്‌ കഴിയണമെന്നതാണ്‌ വെല്ലുവിളി. വീട്ടില്‍ പലയിടത്തും കാമറകള്‍ സ്ഥാപിച്ചിരിക്കും. മത്സരാര്‍ത്ഥിയുടെ ഓരോ ചലനങ്ങളും കാമറ പകര്‍ത്തിയെടുക്കും. പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മൊബൈല്‍ഫോണിന്റെ സഹായംപോലും ലഭിക്കില്ല. സംഘാടകരും ആ പ്രദേശത്തുണ്ടാവില്ല.
ആ രാത്രിയിലെ മത്സരാര്‍ത്ഥികളുടെ പെരുമാറ്റം വിശകലനംചെയ്‌താവും വിജയിയെ കണ്ടെത്തുക. അഞ്ച്‌ ലക്ഷം രൂപയാണ്‌ വിജയിക്ക്‌ ലഭിക്കുന്നത്‌. ഗൗരവ്‌ തിവാരി, അകന്‍ക്‌ഷാ കൗശിക്‌ എന്നിവരാണ്‌ വിധികര്‍ത്താക്കള്‍.

1 comments:

DHAARRII പറഞ്ഞു...

link problem kanikkunu
register aakunnilla

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ