ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നയന്‍താരയെ ബഹിഷ്‌കരിക്കും; കരിങ്കൊടികാട്ടും

Buzz It
2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ചെന്നൈ: പ്രഭുദേവയെ സ്വന്തമാക്കാനൊരുങ്ങുന്ന നയന്‍താരയ്‌ക്ക്‌ കോളിവുഡില്‍നിന്നും മോശം വാര്‍ത്ത. റംലത്തുമായുള്ള വിവാഹബന്ധം പ്രഭുദേവ ഒഴിയാന്‍ കാരണം നയന്‍താരയാണെന്നും അതിനാല്‍ നയന്‍സിനെതിരെ കരിങ്കൊടി കാട്ടുമെന്നുമാണ്‌ സ്‌ത്രീ സംഘടനകളുടെ പ്രഖ്യാപനം.
ചെന്നൈയില്‍ നയന്‍താരയെ എവിടെ കണ്ടാലും കരിങ്കൊടികാട്ടുമെന്ന്‌ ത്സാന്‍സിറാണി മഹിളാ സുരക്ഷാ സംഘം പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രഭുദേവയും റംലത്തുമായുള്ളത്‌ പ്രണയവിവാഹമായിരുന്നു. ഇപ്പോള്‍ അഞ്ച്‌ കോടി രൂപ നല്‍കിയാണ്‌ പ്രഭുദേവ ഭാര്യ റംലത്തിനെ ഒഴിവാക്കുന്നത്‌. ഇതില്‍ നിരാശയായ റംലത്ത്‌ നിരാഹാരം ഇരിക്കുകയാണെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ്‌ റംലത്തിന്‌ പിന്തുണയുമായി സ്‌ത്രീസംഘടനകള്‍ രംഗത്തുവന്നത്‌. ഇത്‌ തീര്‍ത്തും ഒരു മനുഷ്യാവകാശ പ്രശ്‌നമാണെന്നാണ്‌ ത്സാന്‍സിറാണി മഹിളാ സുരക്ഷാ സംഘം പ്രസിഡന്റും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കല്‍പന പറയുന്നത്‌. നയന്‍സിനെ എവിടെക്കണ്ടാലും കരിങ്കൊടി കാണിക്കും. പ്രഭുദേവയും നയന്‍താരയും സഹകരിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കാനും സംഘം ആഹ്വാനം നല്‍കിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ