ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റാങ്കിംഗില്‍ കൃത്രിമമെന്ന്‌ പരാതി; ഗൂഗിളിനെതിരെ അന്വേഷണം

Buzz It
2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ന്യൂയോര്‍ക്ക്‌: ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിനില്‍ സൈറ്റുകളുടെ വിലാസം നല്‍കുന്നതില്‍ കൃത്രിമം കാണിക്കുന്നതായി സര്‍ച്ച്‌ എന്‍ജിന്‍ ഭീമന്‍ ഗൂഗിളിനെതിരെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിനെതിരെ ടെക്‌സാസ്‌ അറ്റോര്‍ണി ജനറല്‍ അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ ഗൂഗിള്‍ ഇത്തരമൊരു ആരോപണവും അന്വേഷണവും നേരിടുന്നത്‌ ഇത്‌ ആദ്യമായാണ്‌.
ഗൂഗിള്‍ മനപൂര്‍വം വെബ്‌സൈറ്റുകളുടെ റാങ്കിംഗ്‌ കുറയ്‌ക്കുന്നതായാണ്‌ ചില കമ്പനികള്‍ പരാതി നല്‍കിയിട്ടുള്ളത്‌. സെര്‍ച്ച്‌ എന്‍ജിനില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒന്നാംപേജില്‍ എതിര്‍കമ്പനിക്ക്‌                                     more...
സ്ഥാനം കിട്ടുമ്പോള്‍ തങ്ങെള വിവേചനപൂര്‍വം പുറത്താക്കുകയാണ്‌. അല്ലെങ്കില്‍ ഭീമമായ തുക നല്‍കി ഗൂഗിളിന്‌ പരസ്യം നല്‍കണമെന്നതാണ്‌ അവസ്ഥയെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ഈ ആരോപണത്തിന്‍മേല്‍ അറ്റോര്‍ണി ജനറല്‍ ഗ്രേഗ്‌ എബോട്ട്‌ അന്വേഷണം ആരംഭിച്ചുവെന്ന വാര്‍ത്ത ഗൂഗിള്‍ ശരിവച്ചിട്ടുണ്ട്‌. ചില കമ്പനികളുടെ വിവരങ്ങള്‍ അറ്റോര്‍ണി ചോദിച്ചുവാങ്ങിയിട്ടുണ്ട്‌. ബ്രട്ടീഷ്‌ കമ്പനി ഫൗണ്ടെം, കോഴ്‌സ്‌ ടൂള്‍, മൈട്രിഗേഴ്‌സ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവരങ്ങളും അറ്റോര്‍ണി ചോദിച്ചുവാങ്ങിയതില്‍ ഉള്‍പ്പെടുന്നുണ്ട്‌.
അതേസമയം തങ്ങള്‍ക്ക്‌ വെബ്‌സൈറ്റുകളോടല്ല, നെറ്റ്‌ ഉപയോക്താക്കളോടാണ്‌ ആഭിമുഖ്യമുള്ളതെന്ന്‌ ഗൂഗിള്‍ ഡെപ്യൂട്ടി ജനറല്‍ കൗണ്‍സല്‍ ഡോണ്‍ ഹാരിസണ്‍ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. സമകാലീനവും ഉപയോഗപ്രദവുമായ ലിങ്കുകളാകും സെര്‍ച്ച്‌ എന്‍ജിനില്‍ ആദ്യം നല്‍കുക. സ്വാഭാവികമായും കുറഞ്ഞ ഗുണമേന്‍മയുള്ള സൈറ്റുകള്‍ പിന്‍പേജുകളിലേക്ക്‌ പിന്തള്ളപ്പെടും. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂവെന്നാണ്‌ ഹാരിസണ്‍ പറയുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ