ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കുട്ടികള്‍ക്ക്‌ ലോട്ടറി വില്‍ക്കുന്നത്‌ നിരോധിച്ചു

Buzz It
2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സ്‌റ്റോക്‌ഹോം: കുട്ടികള്‍ക്ക്‌ ലോട്ടറി വില്‍ക്കുന്നതിന്‌ സ്വീഡന്‍ നിരോധനമേര്‍പ്പെടുത്തി. 18 വയസിന്‌ താഴെയുള്ളവര്‍ക്ക്‌ ഇനിമുതല്‍ ലോട്ടറി വാങ്ങാന്‍ കഴിയില്ല. കുട്ടികളില്‍ വളര്‍ന്നുവരുന്ന ഗാംബ്ലിംഗ്‌ ശീലത്തിന്‌ കടിഞ്ഞാണിടുന്നതിന്റെ ഭാഗമായാണ്‌ ഈ നിരോധനം.
കുടികള്‍ ലോട്ടറി വാങ്ങുന്നതിനേ നിരോധനമുള്ളൂ. അവര്‍ വില്‌പനക്കാരാവുന്നതിന്‌ നിരോധനമില്ല. എന്നാല്‍ ലോട്ടറി കുട്ടി വാങ്ങിയതാണോ വില്‍ക്കാന്‍ കൊണ്ടുവരുന്നതാണോ എന്ന്‌ തിരിച്ചറിയുക അസാധ്യമാണെന്നും അതിനല്‍ ലോട്ടറി വില്‍പന ജോലി കുട്ടികള്‍ക്ക്‌ നല്‍കുന്ന പതിവും അവസാനിപ്പിക്കുകയാണെന്ന്‌ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കമ്പനി സ്‌വെന്‍സ്‌കാ സ്‌പെല്‍ അധികൃതര്‍ അറിയിച്ചു.
ലോട്ടറി പ്രായപൂര്‍ത്തിയായവര്‍ക്കുള്ളതാണെന്നാണ്‌ തങ്ങളുടെ നിഗമനമെന്ന്‌ സ്‌വെന്‍സ്‌കാ സ്‌പെലിലെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജോഹന്‍ ടിസെല്‍ പറഞ്ഞു. ലോട്ടറിപോലുള്ള ഗാംബ്ലിംഗുകളില്‍ കുട്ടിക്കാലത്തേ ഏലര്‍െപ്പടുന്ന കുട്ടികളുടെ ഭാവി ജീവിതം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാവുന്നുവെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ തടയുകയാണ്‌ തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ജോഹന്‍ പറഞ്ഞു.
അതേസമയം ഈ നിരോധനത്തിനെതിരെ വിവിധ സ്‌പോര്‍ട്‌സ്‌ ക്ലബുകള്‍ രംഗത്തുവന്നിട്ടുണ്ട്‌. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനമാണ്‌ രാജ്യത്തെ മിക്ക സ്‌പോര്‍ട്‌സ്‌ ക്ലബുകളെയും നിലനിര്‍ത്തുന്നത്‌. ഈ വരുമാനം അവസാനിക്കുന്നതിനാല്‍ പുതിയ ധനാഗമ മാര്‍ഗങ്ങള്‍ ആരായേണ്ട അവസ്ഥയിലാണ്‌ ക്ലബുകള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ