ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നഗ്നനായി ഉടമയെത്തി; കാര്‍ മോഷ്ടാവ്‌ ജീവനുംകൊണ്ടോടി

Buzz It
2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ലണ്ടന്‍: കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നഗ്നനായി ഉടമയെത്തിയതുകണ്ട്‌ മോഷ്ടാവ്‌ ജീവനുംകൊണ്ടോടി. ഉടമ നഗ്നനായിതന്നെ പിറകേ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. കെന്റിലാണ്‌ സംഭവം.
51 കാരനായ സ്‌റ്റുവര്‍ട്ടാണ്‌ നഗ്നനായി എത്തി മോഷ്ടാവിനെ പേടിപ്പിച്ചത്‌. അതിരാവിലെ തന്റെ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടാണ്‌ സ്‌റ്റുവര്‍ട്ട്‌ ഞെട്ടിയെഴുന്നേറ്റത്‌. കാര്‍ മോഷ്ടിക്കാന്‍ ശ്രമം നടക്കുകയാണെന്ന്‌ മനസിലായ സ്‌റ്റുവര്‍ട്ട്‌ പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പുറത്തേക്ക്‌ ഓടിയ അയാള്‍            more...
കാറിലെ മുന്‍വശത്തെ യാത്രക്കാരന്റെ വാതില്‍ തുറന്ന്‌ അകത്ത്‌ ഇരിപ്പുറപ്പിച്ചു.
ഇനി എങ്ങോട്ടാണ്‌ നമുക്ക്‌ പോകേണ്ടത്‌ എന്ന്‌ സ്‌റ്റുവര്‍ട്ട്‌ േചാദിച്ചതോടെ മോഷ്ടാവിന്‌ മിണ്ടാട്ടമില്ലാതായി. ഒരു മിനിട്ടിനുശേഷം ഡ്രൈവര്‍ സീറ്റിലെ വാതില്‍ തുറന്ന്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നു മോഷ്ടാവ്‌. പിറകേ സ്‌റ്റുവര്‍ട്ടും ഓടി, നഗ്നനായിതന്നെ. പക്ഷേ മോഷ്ടാവിനെമാത്രം കിട്ടിയില്ല.
ഉറക്കത്തില്‍നിന്നും ചാടിയെണിറ്റപ്പോള്‍ വസ്‌ത്രം ധരിക്കുന്ന കാര്യം ഓര്‍ത്തില്ലെന്നും അതിന്‌ തുനിഞ്ഞിരുന്നെങ്കില്‍ തന്റെ കാര്‍ നഷ്ടപ്പെടുമായിരുന്നുവെന്നും സ്‌റ്റുവര്‍ട്ട്‌ പറയുന്നു. നമുക്ക്‌ പോകാം എന്നുപറഞ്ഞപ്പോള്‍ മോഷ്ടാവിന്റെ മുഖത്തുണ്ടായ ഭാവം താന്‍ ഒരിക്കലും മറക്കില്ലെന്നും അയാള്‍ പറഞ്ഞു. കാര്‍ മോഷണം പോകാത്തതില്‍ സന്തോഷമുണ്ടെങ്കിലും പേടി ഇപ്പോള്‍ സ്‌റ്റുവര്‍ട്ടിനാണ്‌.
നഗ്നനായി ഓടുകവഴി അപമര്യാദയായ പെരുമാറ്റത്തിന്‌ പോലീസ്‌ ഏത്‌ നിമിഷവും സ്‌റ്റുവര്‍ട്ടിനെ അറസ്‌റ്റുചെയ്യാം എന്നതുതന്നെ കാരണം.

1 comments:

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ