ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വയം സമര്‍പ്പിക്കാത്ത താരങ്ങളാണ്‌ വലിയ ദുരന്തം: രാജീവ്‌ അഞ്ചല്‍

Buzz It
2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

കൊല്ലം: സിനിമയുടെ പുരോഗതിയ്‌ക്കായി എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ എന്ന കാര്യത്തില്‍ സിനിമാ സംഘടനകള്‍ ആത്മപരിശോധന നടത്തേണ്ട കാലമായെന്ന്‌ സംവിധായകന്‍ രാജീവ്‌ അഞ്ചല്‍. സിനിമാരംഗത്ത്‌ കൂടുതല്‍ സംഘടനകള്‍ വരുന്നതുകൊണ്ട്‌ നല്ല സിനിമ ഉണ്ടാകണമെന്നില്ല. സമരം ചെയ്യുന്നെങ്കില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചുവേണം. റിലീംസിംഗിന്‌ തയ്യാറായ `പാട്ടിന്റെ പാലാഴി' സമരം മൂലം നാല്‌ മാസം `ഹോള്‍ഡ്‌' ചെയ്യേണ്ടിവന്നു. ഈ പ്രവണത സിനിമാരംഗത്തിന്‌ ആരോഗ്യകരമല്ല.
മറ്റ്‌ ഭാഷാ ചിത്രങ്ങളുമായി നമുക്ക്‌ മത്സരിക്കണമെങ്കില്‍ നല്ല കഥകള്‍ ഉണ്ടാവണം. നമ്മുടെ തനിമ കാക്കേണ്ടത്‌ പുതിയ കഥകളിലൂടെയാണ്‌. പുതുമുഖങ്ങള്‍ക്ക്‌ അവസരം കിട്ടാത്തത്‌ മലയാളസിനിമയുടെ ദുരന്തമാണ്‌. താരങ്ങള്‍ സിനിമയെ അവരോടൊപ്പം കൊണ്ടുപോവുകയാണ്‌. ഇതിന്‌ പ്രേക്ഷകരും ഒരു പരിധിവരെ കാരണക്കാരാണ്‌. താരങ്ങളോട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്തൊരു ആരാധനയാണ്‌. സിനിമയ്‌ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന താരങ്ങളില്ലാത്തതാണ്‌        more...

വലിയ ദുരന്തം.
ഭരതനും പത്മരാജനുമൊന്നും കോംപ്രമൈസ്‌ ചെയ്യാറില്ലായിരുന്നു. അതുകൊണ്ടാണ്‌ അവരുടെ കാലഘട്ടത്തില്‍ നല്ല സിനിമകളുണ്ടായത്‌. പുതിയ കുട്ടികളും ആ വഴി പിന്തുടരുമെന്ന്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌. കാരണം കലയില്‍ നിന്ന്‌ കുറച്ചുനാളേ കലാകാരന്‌ മാറി നില്‍ക്കാനാകുവെന്ന്‌ രാജീവ്‌ അഞ്ചല്‍ ഓര്‍മ്മിപ്പിച്ചു. കൊല്ലം പ്രസ്‌ക്ലബില്‍ നടന്ന `മീറ്റ്‌ ദി പ്രസി'ല്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ