ഖനിക്കുള്ളില്‍ കുടുങ്ങിയവരുടെ രക്ഷയ്‌ക്കായി
വിശ്വാസികള്‍ നടത്തിയ മതപരമായ പ്രാര്‍ത്ഥന
ലണ്ടന്‍: ഒടുവില്‍ ഖനി തൊഴിലാളിയായ ഈസ്‌റ്റ്‌ബാന്‍ റോജാസ് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി, 700 മീറ്റര്‍ താഴ്‌ചയുള്ള ഖനിയില്‍നിന്നും. അപ്പോള്‍ മരണഭീതിയിലായിരുന്നു ഈസ്‌റ്റ്‌ബാന്‍ റോജസ്.
മണ്ണിടിഞ്ഞ് ഖനിക്കുള്ളില്‍ കുടുങ്ങിപ്പോയ 33 ചിലയന്‍ സ്വദേശികളില്‍ ഒരാളായിരുന്നു റോജസ്. അവിടെ നിന്നും രക്ഷപ്പെടാന്‍ കഴിയുമോയെന്നുപോലും ആര്‍ക്കും ഉറപ്പില്ലാതിരുന്ന സമയം. അന്നേരമാണ് റോജസ് കാമുകി ജസീക്കാ ഗാനിയേസിനോട് വിവാഹാഭ്യര്‍ത്ഥന more...

നടത്തിയത്.
കൈയില്‍കിട്ടിയ ഒരു കഷണം പേപ്പറിലാണ് തന്റെ അഭ്യര്‍ത്ഥന റോജസ് ആദ്യം കുറിച്ചിട്ടത്. `ഞാന്‍ ഈ മരണക്കയത്തില്‍നിന്നും രക്ഷപ്പെടുകയാണെങ്കില്‍ നമ്മള്‍ നേരെപ്പോയി ഒരുജോഡി വസ്‌ത്രം വാങ്ങണം. എന്നിട്ട് വിവാഹിതരാകണം' - റോജസ് അഭ്യര്‍ത്ഥിച്ചു.
പിന്നീട് അഭ്യര്‍ത്ഥന കേട്ട കാമുകി ജസീക്കാ വികാരപരവശയായിപ്പോയി. നീണ്ട 25 വര്‍ഷത്തെ പ്രണയബന്ധത്തിനുശേഷമാണ് വിവാഹം കഴിക്കണമെന്ന ആവശ്യം റോജസ് മുന്നോട്ടുവച്ചത്. ഇതിനിടെ പലതവണ ഇക്കാര്യം ജസീക്ക മുന്നോട്ടുവച്ചുവെങ്കിലും വിവാഹത്തിനു പറ്റിയ സമയമാകട്ടെയെന്നായിരുന്നു റോജസിന്റെ മറുപടി.
റോജസിനെയും കൂട്ടരെയും രക്ഷിക്കാനുള്ള ചിലിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. ഇവര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിട്ട് ഇപ്പോള്‍ 26 ദിവസമാകുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ