ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എലികള്‍ക്കായി ഒരു പാലം; ചെലവ്‌ 1,90,000 പൗണ്ട്‌

Buzz It
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

ലണ്ടന്‍: അമിതമേവഗതയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട്‌ മരിക്കാതിരിക്കാന്‍ ഏലികള്‍ക്കായി ഒരു പാലം പണിതീര്‍ത്തു ബ്രിട്ടനില്‍. 4.6 മൈല്‍ നീളത്തില്‍ നിര്‍മ്മിച്ച ഈ പാലത്തിന്റെ നിര്‍മ്മാണച്ചെലവ്‌ 1,90,000 പൗണ്ട്‌. വംശനാശം നേരിടുന്ന ഡോര്‍മൗസ്‌ എന്ന ഇനത്തിനെ സംരക്ഷിക്കാനായാണ്‌ ഈ പാലം തീര്‍ത്തത്‌.
ഉറങ്ങൂക എന്ന്‌ അര്‍ത്ഥംവരുന്ന ഡോര്‍മിന്‍ എന്ന ഫ്രഞ്ച്‌ വാക്കില്‍നിന്നാണ്‌ ഡോര്‍മൗസ്‌ എന്നപേര്‌ രൂപം കൊണ്ടത്‌. ഉറക്കത്തിന്റെ കാര്യത്തില്‍ കകുംഭഥകര്‍ണന്റെ പിന്തുടര്‍ച്ചക്കാരാണ്‌ ഇവര്‍. ജീവിതത്തിന്റെ മൂന്നിലൊന്നുഭാഗവും ഉറങ്ങിത്തീര്‍ക്കുകയാണ്‌ ഡോര്‍മൗസുകള്‍ ചെയ്യുന്നത്‌.
യൂറോപ്യന്‍ യൂണിയന്‍ ആവാസ നിയന്ത്രണ നിയമമനുസരിച്ച്‌ സംരക്ഷിത ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇനമാണ്‌ ഡോര്‍മൗസ്‌. ബ്രിട്ടനില്‍തന്നെ ഇവയുടെ എണ്ണം വളരെ കുറവാണ്‌. ഭൂമിയിലിറങ്ങുന്നത്‌ ഇഷ്ടമല്ലാത്ത ഇവ മരത്തില്‍നിന്നും മരത്തിലൂടെയാണ്‌ യാത്രചെയ്യുന്നത്‌.                 more


ചര്‍ച്ച്‌ വില്ലേജ്‌ ബൈപ്പാസിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ ഇവയുടെ സഞ്ചാരപഥമാണ്‌ തടസപ്പെട്ടത്‌. ഏറെ ഗതാഗതതിരക്കുള്ള ഈ പാത ഭൂമിയിലൂടെ മുറിച്ചുകടക്കുന്നതും ഡോര്‍മൗസുകള്‍ക്ക്‌ സാധിക്കാതെ വന്നതോടെയാണ്‌ വെല്‍ഷ്‌ നിയമസഭ പാലവുമായി മുന്നോട്ടുവന്നത്‌.
20 അടി ഉയരമുള്ള തൂണുകളിലാണ്‌ പാലം ഉറപ്പിച്ചിരിക്കുന്നത്‌. കമ്പിവലകള്‍കൊണ്ട്‌ പൊതിഞ്ഞ്‌ എലികളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തിയിട്ടുണ്ട്‌. നിര്‍മ്മാണം പൂര്‍ത്തിയായ ഈ പാലം അടുത്തയാഴ്‌ച എലികള്‍ക്കായി തുറന്നുകൊടുക്കും.

1 comments:

HAINA പറഞ്ഞു...

നല്ല കാര്യം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ