ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രിയന്റെ ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാലും

Buzz It
2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

മുംബൈ: പ്രിയദര്‍ശന്റെ പുതിയ ഹിന്ദി ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. ബുള്ളറ്റ്‌ ട്രെയിന്‍ എന്ന്‌ തത്‌കാലം പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ബ്രട്ടീഷ്‌ പോലീസിലെ മിടുക്കനായ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ്‌ മോഹന്‍ലാലിന്‌.
തിരുവോണ ദിവസം മുംബൈയില്‍ മോഹന്‍ലാല്‍ നല്‍കിയ ഓണസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ ഇരുവരും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്‌. ലണ്ടനിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുക. അനില്‍കപൂര്‍,അജയ്‌ ദേവ്‌ഗണ്‍, കുനാല്‍ കപൂര്‍ കങ്കണ റാണത്ത്‌, സമീരാ റെഡ്ഡി എന്നിവരും ഈ സിനിമയില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്‌.
ബ്രട്ടീഷ്‌ പോലീസിലെ ഇന്ത്യന്‍ വംശജനായ അനേഷണോദ്യോഗസ്ഥനാണ്‌ മോഹന്‍ ലാല്‍. തീവ്രവാദത്തെ നേരിടുന്നതില്‍ സമര്‍ത്ഥനായ ഉദ്യോഗസ്ഥന്‍. ഈ വേഷം അഭിനയിക്കാന്‍ തീര്‍ത്തും യോഗ്യന്‍ മോഹന്‍ലാല്‍ ആണെന്ന്‌ പ്രിയന്‍ പറഞ്ഞു. ഇത്‌ മോഹന്‍ ലാലിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ്‌. രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി ആയിരുന്നു ലാലിന്റെ ആദ്യചിത്രം. രാംഗോപാല്‍ വര്‍മ്മാ കി ആഗിലും ലാലെത്തി. ഇവയിലും പോലീസ്‌ ഓഫീസറുടെ വേഷമായിരുന്നു ലാലിന്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ