ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചൈനയില്‍ മാധ്യമ രംഗത്ത്‌ വിദേശ നിക്ഷേപം

Buzz It
2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ബീജിംഗ്‌: ചൈനയില്‍ മാധ്യമ രംഗത്ത്‌ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‌ സര്‍ക്കാര്‍ സോപാധിക അനുമതി നല്‍കി. ചൈനയിലെ പ്രാദേശിക പത്രങ്ങളിലും മാസികകളിലും ഇനിമുതല്‍ വിദേശ കമ്പനികള്‍ക്ക്‌ നേരിട്ട്‌ നിക്ഷേപം നടത്താം. എന്നാല്‍ പത്രത്തിന്റെ എഡിറ്റോറിയല്‍ പോളിസിയില്‍ ഇടപെടാന്‍ പാടില്ലെന്ന വ്യവസ്ഥ അംഗീകരിച്ചാലേ നിക്ഷേപത്തിന്‌ അനുമതി ലഭിക്കൂവെന്ന്‌ ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫ്‌ പ്രസ്‌ ആന്‍ഡ്‌ പബ്ലിക്‌ മന്ത്രി ലിയൂ ബിന്‍ചി അറിയിച്ചു.
ചൈനീസ്‌ മാധ്യമങ്ങള്‍ക്ക്‌ ലോകത്തിന്റെ എല്ലാ ഭാഗത്തും സ്വീകാര്യത ലഭ്യമാക്കാനായാണ്‌ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളുടെ സാമ്പത്തിക വശത്തുമാത്രമേ വിദേശകമ്പനികള്‍ക്ക്‌ പ്രവേശനം ഉണ്ടാകൂ.
സര്‍ക്കാരിന്റെ ഔദ്യോഗിക ന്യൂസ്‌ ഏജന്‍സിയായ സിന്‍ഹുവയെ ലോകത്തിലെ മികച്ച ഏജന്‍സിയാക്കി മാറ്റകയാണ്‌ തങ്ങളുടെ ലക്ഷ്യം. ലോകത്ത്‌ എല്ലായിടത്തും സിന്‍ഹുവ ന്യൂസ്‌ ബ്യൂറോകള്‍ തുറക്കും. വിദേശവാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലെത്തിക്കാനായാണിത്‌.
രാജ്യത്തെ ഏല്ലാ ന്യൂസ്‌ ഏജന്‍സികളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന വാര്‍ത്തകള്‍ ശരിയല്ല. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന 1,00,000 മാധ്യമ കമ്പനികള്‍ ചൈനയിലുണ്ട്‌. ഇവയ്‌ക്കെല്ലാം സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സഹായകമാവുമെന്നും ലിയൂ ബിന്‍ചി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ