ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തരംഗമായില്ല; തിരയൊടുങ്ങി ഗൂഗിള്‍ വേവ്‌

Buzz It
2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ന്യൂയോര്‍ക്ക്‌: ഏറെ പ്രതീക്ഷയോടെ ഗൂഗിള്‍ പുറത്തിറക്കിയ വേവിന്റെ തിരയൊടുങ്ങുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമാകാന്‍ കഴിയാതെപോയ വേവിന്റെ പ്രവര്‍ത്തനം ഒടുവില്‍ ഗൂഗിള്‍തന്നെ അവസാനിപ്പിക്കുന്നുവെന്നാണ്‌ മൗണ്ടന്‍വ്യുയില്‍നിന്നുള്ള അവസാന വാര്‍ത്തകള്‍.
ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതായിരുന്നു വേവ്‌ പുറത്തിറക്കുമ്പോള്‍ കമ്പനി അവകാശപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ ജിമെയില്‍, ഗൂഗിള്‍ക്രോം എന്നിവപോലെ വേവും ജനപ്രീതിയാര്‍ജിക്കുമെന്ന്‌ കമ്പനി വിശ്വസിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല.
എച്ച്‌ ടി എം എല്‍ 5.0 ലാണ്‌ വേവ്‌ തയ്യാറാക്കിയിരുന്നത്‌. വിക്കി-സ്‌റ്റൈല്‍ എഡിറ്റിംഗ്‌, ഇന്‍സ്‌റ്റന്റ്‌ മെസേജിംഗ്‌, ബ്ലോക്ക്‌, ഫോട്ടോ ഷെയറിംഗ്‌ തുടങ്ങി നെറ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ഒരു കുടക്കീഴില്‍ നല്‍കുന്നതായിരുന്നു വേവ്‌. എന്നാല്‍ പല ഓപ്പറേറ്റിംഗ്‌ സിസ്‌റ്റവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല വേവ്‌. അതുകൊണ്ടുതെന്ന ഇത്‌ ഉപയോഗിച്ചിരുന്ന എണ്ണവും പരിമിതമായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ