ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തിലകനെ വിലക്കിയതോടെ പലരും മലയാള സിനിമ ഒഴിവാക്കി: സുരേഷ്‌ഗോപി

Buzz It
2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

തിരുവനന്തപുരം: തിലകന്‌ സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ പലരും മലയാള സിനിമ കാണുന്നത്‌ ഒഴിവാക്കിയതായി സുരേഷ്‌ഗോപി. ഗള്‍ഫ്‌ രാജ്യങ്ങളിലെത്തിയപ്പോള്‍ പലരും ഇക്കാര്യം നേരില്‍ പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. രാമരാവണന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കായി പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിലകനല്ല ഒരു നടനും ഈവിധത്തില്‍ സംഭവിക്കരുത്‌. അമ്മ ഇപ്പോള്‍ നടപ്പാക്കിയ അഭിപ്രായത്തിന്‌ എതിരായി അഭിപ്രായം രേഖപ്പെടുത്തിയവര്‍ ധാരാളമുണ്ട്‌. എന്നാല്‍ ഭൂരിപക്ഷാഭിപ്രായം നടപ്പാക്കിയെന്നേയുള്ളൂ. സിനിമക്കാര്‍ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ പ്രേക്ഷകര്‍ സ്വയം നിയന്ത്രണം വരുത്തി സിനിമ കാണാതെ ഒഴിയുന്നു.
നടന്മാര്‍ക്ക്‌ വിലക്കുകളേര്‍പ്പെടുത്തുന്നതു മാത്രമാണോ അമ്മയുടെ ജോലിയെന്നും സിനിമകളെ കൂവിതോല്‌പിക്കുന്ന കാര്യം അവിടെ ഉന്നയിച്ചിട്ടില്ലേയെന്നുമുള്ള ചോദ്യത്തിന്‌ മാധ്യമങ്ങളാണ്‌ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരെക്കൊണ്ട്‌ കൂവി തോല്‌പിക്കാന്‍ ശ്രമിക്കുന്നവരെ കാമറയില്‍ പകര്‍ത്തണമെന്നും സുരേഷ്‌ഗോപി അഭ്യര്‍ത്ഥിച്ചു.
സിനിമാരംഗത്തെ സമരം രാമരാവണനെയും ബാധിച്ചു. പ്രിവ്യൂഷോ കണ്ടിട്ട്‌ തമിഴ്‌നാട്ടില്‍ വലിയ അഭിനന്ദനമാണ്‌ ലഭിച്ചത്‌. സമരം കഴിഞ്ഞപ്പോള്‍ ആറുസിനിമകള്‍ക്കൊപ്പമാണ്‌ റിലീസ്‌ ചെയ്‌തത്‌. രാമരാവണന്‍ സിനിമ ചെന്നൈയിലെ പ്രിവ്യുവിനുശേഷം ഉടന്‍ റിലീസ്‌ ചെയ്‌തിരുന്നെങ്കില്‍ മെച്ചപ്പെട്ട കളക്ഷന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ സിനിമാസമരം രാമരാവണനെ കൊന്നുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2 comments:

ajaypisharody പറഞ്ഞു...

A great artist like Thilakan should not have faced such a fate. There should be unity and respect among artists. A group can not chase out a great artist from a field of art for their own selfish gains. They should learn to sort out the matter in a dignified manner instead of forming groups to chase out some one like Thilakan. Today it is Thilakan it can be someone else tomorrow. Trends like this should not be encouraged in any walks of life

Xina Crooning പറഞ്ഞു...

This is very true. I am one such person who stopped watching Malayalam movies especially that of the so called super stars. Mollywood is digging its own grave by banning Thilakan.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ