ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണവില 20,000 രൂപയിലേക്ക്‌

Buzz It
2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

മുംബൈ: സ്വര്‍ണവില 10 ഗ്രാമിന്‌  20,000 രൂപയെന്ന റെക്കോഡിലേക്ക്‌. വരുന്ന ദീപാവലിക്കാലത്തോടെ സ്വര്‍ണവില 20,000 രൂപയെന്ന ഉയരത്തിലെത്തുമെന്നാണ്‌ സൂചനകളെന്ന്‌ ബോംബൈ ബുളള്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌ ഹുണ്ടിയ പറഞ്ഞു.. പവന്‌ 16,000 രൂപയാകും അപ്പോള്‍.
രൂപയുടെ മൂല്യമിടിയുന്നതും പണപ്പെരുപ്പവുമായിരിക്കും ഇതിന്‌ പ്രധാന കാരണം. ന്യൂയോര്‍ക്ക്‌ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,350 അമേരിക്കന്‍ ഡോളറായി ഉയരും.
ലോകത്തെ ഏറ്റവും മികച്ച്‌ സ്വര്‍ണവിപണി ഇന്ത്യയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സ്വര്‍ണ വില്‍പന ഏതാണ്‌ ഇരട്ടിച്ചിട്ടുണ്ട്‌. വില ഏറ്റവും ഉയര്‍ന്നുനിന്ന ജൂണില്‍പോലും കമ്പോളത്തില്‍ സ്വര്‍ണത്തിന്‌ ആവശ്യക്കാര്‍ കൂടുകയാണ്‌ ചെയ്‌തത്‌.
ഉത്സവങ്ങളുടെ കാലമാണ്‌ ഇനി വരുന്നത്‌. ഗണേശോത്സവം, ദസറ, ദീപാവലി ഉത്സവ കാലങ്ങളില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഇനിയും ഉയരും. ഈ കാലയളവിലാണ്‌ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്‌. ഇവയും വില വര്‍ധനവിന്‌ വഴിതെളിക്കുമെന്ന്‌ സുരേഷ്‌ ഹുണ്ടിയ ചൂണ്ടിക്കാട്ടുന്നു.

2 comments:

keralafarmer പറഞ്ഞു...

മുംബൈ: സ്വര്‍ണവില 10 പവന്‌ 20,000 രൂപയെന്ന റെക്കോഡിലേക്ക്‌.
എങ്കില്‍ റെക്കോര്‍ഡ് വിലയിടിവാണല്ലോ.

DHAARRII പറഞ്ഞു...

തെറ്റ്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി ഫാര്‍മര്‍.
അത്‌ തിരുത്തിയിട്ടുണ്ട്‌.
ശ്രദ്ധിക്കുമല്ലോ.
ഈ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ